Monday, December 31, 2007
യേശുവും ക്ലിയോപാട്രയും എന്നപോസ്റ്റിലെ എന്റെ കമന്റ്
ശ്രീ സി കെ ബാബുവിന്റെ പുതിയ പോസ്റ്റായ യേശുവും ക്ലിയോപാട്രയും എന്ന പോസ്റ്റില്‍ ലേഖകന്‍ തലക്കെട്ടിന്റെ ആനുകൂല്യം മുതലെടുത്ത് കൊണ്ട് വ്യത്യസ്ത വിഷയത്തെപറ്റി സംസാരിക്കുന്നു. ബൈബിളിലെ ഒരു വാചകമോ വാക്യമോ മാത്രം എടുത്ത് സംസാരിക്കുമ്പോള്‍ അതുമാത്രം ഹൈലൈറ്റ് ചെയ്യാതെ അതിന്റെ പശ്ചാത്തലവും കൂടെ പഠന വിധേയമാക്കണമെന്ന സാമാന്യതത്വം അദ്ദേഹം വിസ്മരിക്കുന്നു.
ഇവിടെ യേശുവിന്റെ അവതരോണോദ്ദേശം ലോകത്തിലുള്ള സകല ജനങ്ങള്‍ക്കും വേണ്ടി ആയിരുന്നില്ല എന്നു തെളിയിക്കുകയാണ്, പോസ്റ്റിന്റെ ഉദ്ദേശം.
യേശുവിന്റെ മരണശേഷം മാത്രമാണ് , സുവിശേഷവും , ക്രിസ്തീയതയും ജാതികളില്‍ പ്രചരിപ്പിക്കണം എന്ന് യേശുവിന്റെ അപ്പോസ്തലന്‍മാര്‍ക്ക് തോന്നിയതെന്ന് വാദമുഖങ്ങളാണ് അതിനു തെളിവായി അദ്ദേഹം നിരത്തുന്നത്. തന്റെ വാദഗതികള്‍ ഉപോത്ബലകമായി, മുഖ്യമായും അദ്ദേഹം എഴുതുന്നത് പത്രോസ് കണ്ട ഒരു സ്വപ്നമാണു.
അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഒരിക്കല്‍ കൂടെ ശുദ്ധ അബദ്ധമാണെന്ന് പറയാതെ വയ്യ, അദ്ദേഹത്തിന്റെ ചിന്താസരണികള്‍ തെറ്റാണെന്ന് ഞാന്‍ എഴുതിയാല്‍ എന്റെ കമന്റുകള്‍ അദ്ദേഹം അവിടെ പ്രസിദ്ധീകരിക്കില്ല എന്നതിനാല്‍ അതിനു വേണ്ടി സമയം കളയുന്നില്ല, പകരം സത്യവസ്ഥ ബൂലോഗരെ അറിയിക്കുന്നു.
പ്രീയ ബാബുസാര്‍ യേശുവിന്റെ ഗ്രേറ്റ് കമാന്‍ഡ്മെന്റ് അല്ലെങ്കില്‍ അവസാനത്തെ കല്‍പ്പന എന്നൊരു കല്‍പ്പന താങ്കള്‍ക്ക് അറിയുമോ എന്നെനിക്കറിയില്ല, പേര് സൂചിപ്പിക്കുന്നത് പോലെ വളരെ പ്രാധാന്യമുള്ളതും യേശു സ്വര്‍ഗാരോഹണം ചെയ്യുന്നതിനു മുമ്പ് അവസാനമായി ശിഷ്യന്‍മാരോട് പറയുന്നതാണ് ഈ കല്‍പ്പന
റെഫറന്‍സ് :
മത്തായി 28:18-20
യേശു അടുത്തുചെന്നു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
28:19,20
ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു” സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
അതില്‍ കൂടുതല്‍ വ്യക്തമായി മാര്‍ക്കോസിന്റെ സുവിശേഷത്തിലും യേശു ശിഷ്യന്‍മാരോട് ഉപദേശിക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്.
റെഫ: മാര്‍ക്ക് 16:15,16
പിന്നെ അവന്‍ അവരോടു: നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ .
16:16
വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.
ഇതില്‍ ഉപരിയായി മനുഷ്യര്‍ക്ക് മനസ്സിലാവുന്ന രിതിയില്‍ ഒരു പുസ്തകത്തിലും എഴുതാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. യേശുവിന്റെ രക്ഷ ലോകത്തിലെ സകലമനുഷ്യര്‍ക്കും വേണ്ടിയാണെന്നത് ബൈബിളിലെ സെന്‍ട്രല്‍ തീമാണ്.അതിനെപ്പറ്റി എഴുതാനാണെങ്കില്‍ ഒരു പത്ത് പതിനഞ്ച് റെഫറെന്‍സ് യേശുവിന്റെ കാലഘട്ടത്തിലും അതിനു മുന്നേയുള്ള കാലഘട്ടത്തിലും ബൈബിളില്‍ എഴുതിയിരിക്കുന്നത് ഉണ്ട്. ഇനിയും താങ്കള്‍ക്ക് സംശയമാണെങ്കില്‍ അവയും കൂടെ ക്വോട്ട് ചെയ്യാം , യേശു തന്നെ നേരിട്ട് പറഞ്ഞത് ക്വോട്ട് ചെയ്ത സ്ഥിതിക്ക് ഇനി അതിന്റെ ആവശ്യം സാമാന്യബുദ്ധിയുള്ളവര്‍ക്കുണ്ടെന്ന് എനിക്ക് തോന്നത്തത് കൊണ്ട് . ഈ റെഫറന്‍സില്‍ മതിയാക്കട്ടെ.
ബൈബിള്‍ മുഴുവനായും വായിച്ചു നോക്കുന്നത് ഒരു വലിയ അധ്വാനമാണെന്ന് എനിക്കറിയാം അത്യാവശ്യം സുവിശേഷങ്ങളെങ്കിലും വായിച്ചിട്ടു വേണം ഇത്തരം നിഗമനങ്ങളില്‍ എത്താന്‍ എന്ന് ഒരു അപേക്ഷയും കൂടെ താങ്കളുടെ മുന്നില്‍ വെയ്ക്കുന്നു.
ഇനിയെങ്കിലും അബദ്ധധാരണകള്‍ ബ്ലോഗില്‍ പകര്‍ത്തുന്നത് അവസാനിപ്പിക്കൂ പ്രീയ ബാബുസാര്‍.
(പോസ്റ്റ് ഡിലീറ്റ്/എഡിറ്റ് ചെയ്താലോ എന്ന് ഭയന്ന് അത് ഞാന്‍ കോപ്പി ചെയ്യുന്നു,
കടപ്പാട് പൂര്‍ണ്ണമായും ബാബുസാറിനു മാത്രം )
Sunday, December 30, 2007
യേശുവും ക്ലിയോപാട്രയും
തലക്കെട്ടു് വായിക്കുമ്പോള്‍ യേശുവിനു് ക്ലിയോപാട്രയുമായുണ്ടായിരുന്ന ഏതോ വൈകാരിക ബന്ധമാണു് ഞാന്‍ വെളിപ്പെടുത്താന്‍ പോകുന്നതു് എന്നു് കരുതുന്നവരെ ആദ്യമേ നിരാശപ്പെടുത്തട്ടെ! "മുല എന്നു് കേള്‍ക്കുമ്പോള്‍" തൊണ്ണൂറു് വയസ്സുള്ള ഒരു വന്ദ്യ വയോധികയുടെ ശരീരത്തേക്കാള്‍, ഒരു യുവസുന്ദരിയുടെ ശരീരം അതിന്റെ പശ്ചാത്തലമാക്കുന്നതാണു് നമുക്കു് കൂടുതല്‍ ഇഷ്ടം എന്നതിനു് തെളിവായി ബ്ലോഗില്‍ അടുത്തയിട നടന്നതും, നടന്നുകൊണ്ടിരിക്കുന്നതുമായ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ഇങ്ങനെ ഒരു താക്കീതു് ആവശ്യമാണെന്നു് തോന്നുന്നു. ചെറുപ്പക്കാരനായിരുന്ന യേശുവിന്റെയും, "മാദകത്തിടമ്പായിരുന്ന" ക്ലിയോപാട്രയുടെയും പേരുകള്‍ ഒരുമിച്ചു് കേള്‍ക്കുമ്പോള്‍ ഉടനെ നമ്മുടെ മനസ്സില്‍ അതിനൊരു ലൈംഗിക പശ്ചാത്തലം ഉടലെടുത്താല്‍ അതില്‍ അസാധാരണമായൊന്നുമില്ല. പക്ഷേ, അങ്ങനെയൊരു അഭിനവ "ഡാവിജ്ചി കോഡ്" ഇവിടെ പ്രതീക്ഷിക്കരുതു് എന്നാണു് പറയാന്‍ ഉദ്ദേശിച്ചതു്. അവര്‍ രണ്ടുപേരും ജീവിച്ചിരുന്ന ചരിത്രപരമായ കാലഘട്ടം ഏകദേശം ഒന്നായിരുന്നു എന്നതു് മാത്രമാണു് ഇവിടെ അവരെ ഒറ്റ ശ്വാസത്തില്‍ അവതരിപ്പിച്ചതിനു് കാരണം.ക്ലിയോപാട്രയും (B. C. 69- B. C. 30) യേശുവും ഏകദേശം സമകാലികരായിരുന്നിട്ടും, അവരെപ്പറ്റിയുള്ള ചരിത്രപരമായ നമ്മുടെ ഇന്നത്തെ അറിവുകള്‍ തമ്മില്‍ അജഗജാന്തരമുണ്ടു്. ക്ലിയോപാട്രയുടെ ജീവിതത്തെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളും നമുക്കറിയാമെങ്കിലും യേശുവിന്റെ ജീവിതം സംബന്ധിച്ചു് ചരിത്രപരമായി വളരെ വിരളമായ കാര്യങ്ങളേ നമുക്കറിയൂ.പതിനെട്ടാം വയസ്സില്‍ ഈജിപ്റ്റിന്റെ രാജ്ഞിയായി അധികാരമേറ്റ ക്ലിയോപാട്ര ആദ്യം ജൂലിയസ് സീസറിന്റെ കാമുകിയും, പിന്നീടു് മാര്‍ക്ക് ആന്റണിയുടെ ഭാര്യയുമായി റോമന്‍ സാമ്രാജ്യത്തിന്റെ ഭാവിയും ഭാഗധേയവും സജീവമായി നിയന്ത്രിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ നിന്നും യേശുവിന്റെ ജനനത്തിനു് ഏകദേശം മൂന്നു് ദശാബ്ദങ്ങളുടെ അകലമേയുള്ളു. ഭൂമിശാസ്ത്രപരമായും ഇവരുടെ ജീവിതങ്ങള്‍ തമ്മിലുള്ള ദൂരം അത്ര വലിയതു് എന്നു് പറയാവുന്നതല്ല. യേശു ജീവിച്ചിരുന്ന പ്രദേശങ്ങള്‍ റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തില്‍ പോലുമായിരുന്നു. ഈ വസ്തുതകളുടെ എല്ലാം വെളിച്ചത്തില്‍ വേണം സകല ലോകത്തിന്റെയും രക്ഷകനായി, യോസേഫ് എന്നൊരു പുരുഷനു് വിവാഹനിശ്ചയം ചെയ്തിരുന്ന മറിയയിലൂടെ ദൈവത്തിന്റെ ഏകജാതനായി ജന്മമെടുക്കുന്ന യേശുവിന്റെ ചരിത്രം നമ്മള്‍ മനസ്സിലാക്കാന്‍. അതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്, അക്കാലത്തെ ലോകചരിത്രവുമായി വേര്‍പെടുത്താനാവാത്തവിധം കെട്ടുപിണഞ്ഞു് കിടക്കുന്ന റോമന്‍ സാമ്രാജ്യവും, സംസ്കാരവുമായി യേശുവിന്റെ ജീവിതം ബന്ധപ്പെടുത്താന്‍ കഴിയുന്ന കണ്ണികള്‍ എങ്ങനെ ഇത്ര ലോലമാവാന്‍ കഴിഞ്ഞു എന്നതാണു്. "കൈസറിനുള്ളതു് കൈസര്‍ക്കും ദൈവത്തിനുള്ളതു് ദൈവത്തിനും കൊടുപ്പിന്‍" - (മത്തായി 22: 21) മുതലായ യേശുവിന്റെ ചില പ്രസ്താവനകളും, പീലാത്തോസിന്റെ മുന്നിലെ വിചാരണയും വിധിക്കലുമൊക്കെയാണു് ആകെയുള്ള ആ കണ്ണികള്‍. തന്റെ മുറ്റത്തു് തന്നെ ഉണ്ടായിരുന്ന അന്നത്തെ ലോകസാമ്രാജ്യത്തിന്റെ സംസ്കാരവുമായി സജീവമായി ബന്ധപ്പെടുകയോ, അതിന്റെ ഒരു ഭാഗമായോ വിമര്‍ശകനായോ രംഗപ്രവേശം ചെയ്യുകയോ ചെയ്തിരുന്നെങ്കില്‍ യേശു ലോകചരിത്രത്തിന്റെ ഏടുകളില്‍ ഇത്രയേറെ ശൂന്യസ്ഥലവും ചോദ്യചിഹ്നങ്ങളും ഉപേക്ഷിച്ചു് പോകേണ്ടി വരികയില്ലായിരുന്നു. (ഇവിടെ ഉദ്ദേശിക്കുന്നതു് സഭാചരിത്രമല്ല എന്നു് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.) യേശുവിന്റെ അവതാരലക്‍ഷ്യം സകല മനുഷ്യരുടെയും രക്ഷ ആയിരുന്നുവെന്നതു് ശരിയെങ്കില്‍ ചരിത്രത്തിലെ ഈ അവ്യക്തത പ്രത്യേകിച്ചും ന്യായീകരിക്കാനാവുന്നതല്ല. റോമന്‍ ചരിത്രവുമായി, അഥവാ ലോകചരിത്രവുമായി ബന്ധപ്പെടുക എന്നൊരു ലക്‍ഷ്യം യേശുവിനു് ഉണ്ടായിരുന്നില്ല എന്നൊരു നിഗമനം കൊണ്ടു് മാത്രമേ ഇതുപോലൊരു അവ്യക്തത നീതീകരിക്കാനാവുകയുള്ളു. ഈ നിഗമനത്തില്‍ കഴമ്പില്ലാതില്ല താനും.യേശു ജനിച്ചതു് "യഹൂദജനത്തിനു്" നിത്യജീവന്‍ നേടിക്കൊടുക്കാനാണു്. റോമാക്കാരുടെയോ, മറ്റു് ജനവിഭാഗങ്ങളുടെയോ "മോചനം" യേശുവിന്റെ ലക്‍ഷ്യമായിരുന്നില്ല എന്നതിനു് യേശുവിന്റെ വചനങ്ങള്‍ തന്നെ സാക്‍ഷ്യം വഹിക്കുന്നു:"ഈ പന്ത്രണ്ടു് പേരേയും യേശു അയക്കുമ്പോള്‍ അവരോടു് ആജ്ഞാപിച്ചതെന്തെന്നാല്‍: ജാതികളുടെ അടുക്കല്‍ പോകാതെയും, ശമര്യരുടെ പട്ടണത്തില്‍ കടക്കാതേയും യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍. നിങ്ങള്‍ പോകുമ്പോള്‍: സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു് ഘോഷിപ്പിന്‍." - മത്തായി 10: 5 - 7)ഭൂതോപദ്രവമുള്ള മകളെ സുഖപ്പെടുത്താന്‍ കരഞ്ഞുകൊണ്ടു് പുറകെ ചെല്ലുന്ന കനാന്യസ്ത്രീയെ യേശു ശ്രദ്ധിക്കുന്നതുപോലുമില്ല. അവസാനം ശിഷ്യന്മാര്‍ അപേക്ഷിച്ചപ്പോള്‍ യേശുവിന്റെ മറുപടി: "യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല." അവള്‍ നിര്‍ബന്ധിക്കുമ്പോള്‍ യേശു പറയുന്നു: "മക്കളുടെ അപ്പം എടുത്തു് നായ്ക്കുട്ടികള്‍ക്കു് ഇട്ടുകൊടുക്കുന്നതു് നന്നല്ല." അതിനു് മറുപടിയായി അവള്‍: "അതെ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു് വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ" എന്നു് തിരിച്ചടിക്കുമ്പോഴാണു് യേശു "നിന്റെ വിശ്വാസം വലുതു്, നിന്റെ ഇഷ്ടം പോലെ നിനക്കു് ഭവിക്കട്ടെ" എന്ന ഔദാര്യം കാണിക്കുന്നതു്.- (മത്തായി 15: 24-28) യഹൂദന്മാര്‍ ഒഴിച്ചുള്ളവര്‍ക്കു് "നായ്ക്കുട്ടികള്‍" എന്ന ഓമനപ്പേര്‍ നല്‍കുന്ന യേശു, സകല ലോകവാസികളേയും രക്ഷിക്കാന്‍ ജന്മമെടുത്ത ദൈവപുത്രനാണെന്നു് വിശ്വസിക്കാനാവുമോ?ഏതു് ജാതിയില്‍പ്പെട്ടവനേയും ക്രിസ്തുമതത്തില്‍ ചേര്‍ക്കണമെന്നു് പത്രോസിനു് "അരുളപ്പാടുണ്ടാവുന്നതു്" പില്‍കാലത്തു് മാത്രമാണു്. യോപ്പയില്‍ താമസിക്കുന്ന കാലത്തു് വിശന്നു് വിവശനായപ്പോള്‍ പത്രോസിനു് ഒരു വെളിപാടുണ്ടാവുന്നു. ആകാശത്തില്‍ നിന്നും "വലിയൊരു തുപ്പട്ടി പോലെ" നാലുകോണും കെട്ടി ഭൂമിയിലേക്കു് ഇറക്കിവിട്ട ഒരു പാത്രത്തില്‍ നാല്‍ക്കാലിയും ഇഴജാതിയും പറവയും ഉണ്ടായിരുന്നു. "പത്രോസേ, എഴുന്നേറ്റു് അറുത്തു് തിന്നുക" എന്നൊരു ശബ്ദം കേട്ടു. അപ്പോള്‍ (നല്ല വിശപ്പുണ്ടായിരുന്നിട്ടും!) "ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ" എന്നു് പത്രോസ്. അതിനു് സ്വര്‍ഗ്ഗീയ മറുപടി: "ദൈവം ശുദ്ധീകരിച്ചതു് നീ മലിനമെന്നു് വിചാരിക്കരുതു്." ഇങ്ങനെ ഒന്നല്ല, രണ്ടല്ല, മൂന്നു് പ്രാവശ്യം ഉണ്ടാവുന്നു!"നാല്‍ക്കാലികളെയും, ഇഴജാതികളെയും" ക്രിസ്ത്യാനികളാക്കുന്നതിന്റെ പ്രാരംഭമായി പത്രോസ്, ശതാധിപനും, ദൈവഭയമുള്ളവനും, "ധര്‍മ്മം കൊടുക്കുന്നവനുമായ" കൊര്‍ന്നേല്യോസിനേയും കൂട്ടരേയും (അവര്‍ അഗ്രചര്‍മ്മികള്‍ ആയിരുന്നെങ്കിലും!) മാമ്മോദീസ മുക്കുന്നു! അഗ്രചര്‍മ്മികളെ മാമ്മോദീസ മുക്കിയെന്നു് കേള്‍ക്കുമ്പോള്‍ അഗ്രചര്‍മ്മമില്ലാത്ത അപ്പൊസ്തോലന്മാരും, സഹോദരന്മാരും ചൂടാവുന്നുണ്ടെങ്കിലും പത്രോസ് തന്റെ വെളിപാടു് വിശദീകരിക്കുമ്പോള്‍ അവര്‍ വീണ്ടും ശാന്തരാവുന്നു! - (അപ്പൊ. പ്രവൃത്തികള്‍ 10,11)ജാതികളെയും ക്രിസ്ത്യാനികളാക്കണമെന്നതു് തന്റെ ലക്‍ഷ്യമായിരുന്നെങ്കില്‍ അതു് യേശു ജീവിച്ചിരുന്ന കാലത്തുതന്നെ പത്രൊസിനോടു് പറയുന്നതിനു് എന്തായിരുന്നു തടസ്സം എന്നു് മനസ്സിലാവുന്നില്ല. അതോ ഒരു "ക്രിസ്തീയ ഗ്ലോബലൈസേഷന്റെ" സാമ്പത്തികനേട്ടങ്ങള്‍ യേശുവിന്റെ ശ്രദ്ധയില്‍ പെടാതെ പോയതോ?ഒരു ആഗോള ക്രിസ്ത്യാനീകരണം എന്ന ചിന്ത യേശുവിനുണ്ടായിരുന്നില്ല എന്നതിനു് ഇതില്‍ കൂടുതല്‍ തെളിവിന്റെ ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. "വീട്ടുകാരനെ ബന്ധിച്ചുകഴിഞ്ഞാല്‍ വീടു് കവര്‍ച്ച ചെയ്യുന്നതു് എളുപ്പമാണെന്നു്" അറിയാമായിരുന്ന യേശു അക്കാലത്തെ "വീട്ടുകാരന്‍" ആയിരുന്ന റോമാസാമ്രാജ്യത്തിനു് അവകാശപ്പെട്ട നികുതി മടികൂടാതെ കൊടുക്കാന്‍ ഉപദേശിക്കുമ്പോള്‍ അതില്‍ ഒരിക്കലും "വീടു് കവര്‍ച്ച" എന്ന ലക്‍ഷ്യം ഉണ്ടായിരുന്നു എന്നു് വിശ്വസിക്കാനാവില്ല.യേശുവിനു് ഏതാനും ദശാബ്ദങ്ങള്‍ക്കു് മുന്‍പു് ക്ലിയോപാട്ര ലോകചരിത്രത്തിന്റെ ഗതി നിയന്ത്രിക്കാന്‍ പോന്ന യുദ്ധം ആസൂത്രണം ചെയ്യുന്നു! പക്ഷേ ദൈവപുത്രനായ യേശു ഗലീലിയയിലേയും ചുറ്റുപാടുകളിലേയും പൊടി പിടിച്ച പ്രദേശങ്ങളില്‍, താന്‍ പറയുന്ന സാമാന്യവാചകങ്ങളുടെ പോലും അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവില്ലാത്ത കുറെ മീന്‍പിടുത്തക്കാരുടെ സഹായത്തോടെ യഹൂദരുടെ ഇടയില്‍ ഉടനെ വരാനിരിക്കുന്ന ദൈവരാജ്യം പ്രസംഗിക്കുന്നു!"ഈ സാദൃശം അവരോടു് പറഞ്ഞു. എന്നാല്‍ തങ്ങളോടു് പറഞ്ഞതു് ഇന്നതു് എന്നു് അവര്‍ ഗ്രഹിച്ചില്ല." - യോഹന്നാന്‍ 10: 6)"അവന്‍ എന്തു് സംസാരിക്കുന്നു എന്നു് നാം അറിയുന്നില്ല." - യോഹ. 16: 18)താന്‍ ദൈവപുത്രന്‍ തന്നെ എന്നു് ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ യേശു കണ്‍കെട്ടു് വിദ്യകളുടെ സഹായം തേടുന്നു! നിലത്തു് തുപ്പി ചേറുണ്ടാക്കി അന്ധന്റെ കണ്ണില്‍ തേച്ചു് അവനു് കാഴ്ച കൊടുക്കുന്നു! "ആബ്രകഡാബ്ര" മന്ത്രിച്ചുകൊണ്ടു് മരിച്ചവരെ ഉയിര്‍പ്പിക്കുകയും, മുടന്തരെ നടത്തുകയും, മൂകബധിരന്മാരെ സുഖപ്പെടുത്തുകയും ചെയ്യുന്നു!ഭൂതഗ്രസ്തനായ ഒരുവനില്‍ നിന്നും അവനില്‍ കുടി പാര്‍ത്തിരുന്ന അനേകം പിശാചുക്കളെ കുടിയൊഴിപ്പിച്ചു് അവരെ അവരുടെ മുട്ടിപ്പായ അപേക്ഷപ്രകാരം അടുത്തു് മലയരികില്‍ കഥയറിയാതെ മേഞ്ഞുകൊണ്ടിരുന്ന ഏകദേശം രണ്ടായിരം പന്നികളില്‍ കുടിയേറി പാര്‍ക്കാന്‍ അനുവദിക്കുകയും, അവ കടുന്തൂക്കത്തോടെ കടലിലേക്കു് പാഞ്ഞു് വീര്‍പ്പുമുട്ടി ചാവുകയും ചെയ്യുന്നു. - (മര്‍ക്കോസ് 5: 2 - 15) (പാവം പന്നികള്‍! അല്ലാതെന്തു് പറയാന്‍?)ഇതുപോലുള്ള കെട്ടുകഥകള്‍ ഇന്നും വിശ്വസിക്കുന്നവര്‍ ഒരുകാര്യം മനസ്സിലാക്കുക: ഇന്നത്തെ ലോകത്തില്‍ മാനസികരോഗം പിശാചുബാധയല്ല. മറ്റേതൊരു രോഗവും പോലെതന്നെ മരുന്നുകള്‍ കൊണ്ടും മനഃശാസ്ത്രപരമായ മറ്റു് മാര്‍ഗ്ഗങ്ങള്‍ കൊണ്ടും ചികിത്സിക്കാവുന്നതും, പലപ്പോഴും സുഖപ്പെടുത്താവുന്നതുമാണു്. പന്നിക്കൂട്ടങ്ങളെ ഇക്കാലത്തു് ഈവക കാര്യങ്ങളില്‍ പങ്കെടുപ്പിച്ചു്, "പിശാചു് ബാധിപ്പിച്ചു്" കൂട്ട ആത്മഹത്യയല്ലാതെ മറ്റൊരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലെത്തിക്കാറില്ല! അറിവു് കുറവായിരുന്നെങ്കിലും, അസഹിഷ്ണുതയ്ക്കു് കുറവൊന്നുമില്ലാതിരുന്ന പൂര്‍വ്വികരോടു് (അവര്‍ ഇന്നില്ലാത്തതുകൊണ്ടു്!) മര്യാദയുടെ പേരില്‍ ക്ഷമിക്കാമെങ്കിലും അവരുടെ വിഡ്ഢിത്തങ്ങള്‍ മുഖവിലകൊടുത്തു് വാങ്ങേണ്ട ആവശ്യമോ, ഗതികേടോ ഇന്നത്തെ ബോധമുള്ള മനുഷ്യര്‍ക്കില്ല.
Sunday, December 30, 2007
ബാബു സാറിന്റെ ഭാഷയിലുള്ള സംഭാവനകള്‍!
ഇത് ബാബുസാറിന്റെ പുതിയ സൃഷ്ടിക്ക് ഞാന്‍ എഴുതിയ കമന്റ് പതിവുപോലെ ബാബുസാര്‍ ഡിലീറ്റ് ചെയ്തു,ഉമേഷ് ജി അവിടെ എന്റെ പേര് പരാമര്‍ശിച്ചത് കൊണ്ട് അവിടെ ഈ കമന്റ് എഴുതേണ്ടത് എന്റെ ഭാഗം വീണ്ടും ന്യായീകരിക്കേണ്ട ആവശ്യമായിരുന്നു,മലയാള ഭാഷക്ക് ബാബുസാര്‍ ചെയ്ത സംഭാവനകള്‍ കാണാന്‍ ഇവിടെ ഞെക്കുക
അതിനു എന്റെ കമന്റ് ഇതായിരുന്നു.
ഡിയര്‍ ബാബുസര്‍,റിലാക്സ്,റിലാക്സ്
ശോ എന്തൊരു എഴുത്താ ഇത്? വായിച്ചിട്ട് എനിക്ക് അങ്ങ വല്ലാണ്ട് ഫീല്‍ ആയിപ്പോയി, എഴുത്ത് വായിച്ചല്ല (ഈ എഴുത്ത് ഞാന്‍ ബാബുസാറില്‍ നിന്നും പ്രതീക്ഷിച്ചതാണ് )
ഇതില്‍ എഴുതിയേക്കുന്ന ആ പാവം മനുഷ്യരെ ഓര്‍ത്തിട്ട്ഞാന്‍ ചിന്തിച്ചു അവര്‍ക്കെന്തേ എന്നെ പോലെയായിക്കൂടെ, ഒരച്ചനേയും സേവിക്കാന്‍ പോവാത്ത, ഒരു തിരുമേനിക്കും വീശിക്കൊടുക്കാന്‍ പൂവാത്ത, (ഇപ്പൊ അങ്ങനെയുള്ളവര്‍ സഭാവിശ്വാസികളില്‍ 0.1 % പോലും ഇല്ലെന്ന് ബാബുസാര്‍ മനസ്സിലാക്കിയില്ലേ? വല്ലപ്പോഴും ഒന്ന് സ്വയം അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതായിരിക്കും.) എഴുതിയിരിക്കുന്ന കൂട്ടങ്ങളോട് യാതൊരു പ്രതിപത്തിയുമില്ലാത്ത, ഒരു ക്രിസ്ത്യന്‍ ആവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന എന്നെപ്പോലെയുള്ള ആയിരക്കണക്കിനു യുവാക്കള്‍ ഇന്ന് ലോകത്തിലുണ്ടല്ലൊ ഈ മനുഷ്യര്‍ക്ക് ഞങ്ങളെപോലെയാവാന്‍ പോലെയാവാന്‍ പാടില്ലേ?
അപ്പൊ ബാബുസാറിനു തെറിപറയാന്‍ പറ്റീല്ലല്ലൊ,അല്ലേ?ബാബുസാര്‍ ഡോക്ട്രിനലായി സംസാരിക്കുമ്പോ ചെലപ്പൊഇതിനെക്കുറിച്ചൊന്നും ഒന്നും അറിയാന്‍ പാടില്ലാത്ത ഞാന്‍ എന്തെങ്കിലും ഡൌട്ട് ചോദിക്കും(എന്റെ ഒരു കാര്യം വലിയ വലിയ മനുഷ്യര്‍ പറേണത് കേട്ടാ പോരായോ അത് തിരുമേനിയായാലും ബാബുസാര്‍ ആയാലും തിരിഞ്ഞ് ഒന്നും ചോദിക്കാന്‍ പാടില്ല,)അപ്പൊ അദ്ദേഹത്തിനു ഡോക്ട്രിനല്‍ ആയി അറിയാന്‍ പാടില്ലെങ്കി അദ്ദേഹം പാവപ്പെട്ട ക്രിസ്ത്യാനികളെ എല്ലാം ഒന്നിച്ചടിച്ചാക്ഷേപിച്ച് ഒരു എഴുത്തല്ലേ?
ഈ വായിക്കുന്ന so called christiansഇതൊന്നും അറിയാതെ ആകെ ചമ്മി നാശകോശമാവുകയും ചെയ്യും.
ഒരു കാര്യത്തില്‍ എനിക്ക് ബാബുസാറിനോട് പരിഭവമുണ്ട് ഒരു ലിങ്ക് എന്റെ പോസ്റ്റിലേക്ക് കൊടുക്കാമായിരുന്നു, എന്നിട്ട് ഒരു ഡിസ്ക്ലെയിമറൂടെ ദേ നമ്മുടെ പ്രീയ സുഹൃത്ത് സാജന്‍ എഴുതിയത് വായിച്ച് അതിനൊന്നും മറുപടി എഴുതാന്‍ അറിയാതെ വന്നപ്പോള്‍ എനിക്കങ്ങ് കോപം വന്നു അതുകൊണ്ട് ഞാന്‍ അങ്ങനെ ഒക്കെ എഴുതിയതാണ് എന്നെ ഇങ്ങനെ എഴുതിപ്പിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സാജനാണെന്ന് .(ഒന്നുമല്ലെങ്കിലും എന്റെ ബ്ലോഗിലും പത്ത് ആളു കൂടിയേനേ)
എന്നാലും പാവങ്ങള്‍ അല്ലേ ശോ എനിക്കു വീണ്ടും ആകെ ഫീലാവുന്നു..
ഉമേഷ് ജി അങ്ങെനെയൊക്കെ പറയും സര്‍ അതൊന്നുംകാര്യമാക്കണ്ട ഇതൊക്കെ വായിക്കുന്ന എല്ലാര്‍ക്കും അറിയാന്‍ പാടുള്ളതല്ലേ?
ബാബുസാറിന്റെ അറിവും സംസ്ക്കാരവും അദ്ദേഹത്തിന്റെ എഴുത്തില്‍ പ്രതിഫലിക്കും, എന്റെഅറിവും സംസ്ക്കാരവും എന്നെ വളര്‍ത്തിയ സാഹചര്യവും എന്റെ എഴുത്ത് വെളിപ്പെടുത്തും, അതിപ്പൊ അത്ര പെട്ടെന്ന് മാറ്റാന്‍ പറ്റുമോ?
ഉമേഷ്ജി, ഏയ് ഇദ്ദേഹത്തിനു ഇതൊന്നും അറിവില്ലാത്തതിനാല്‍ അല്ല ,എന്റെ വാദമുഖങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിനു സമയമില്ലാത്തതിനാലാണ് മറുപടി എഴുതാത്തതും കമന്റ് ഡിലീറ്റ് ചെയ്യുന്നതും, പക്ഷേ എത്ര ബുസിയായാലും രണ്ടര പേജ് തെറിപറയാന്‍ അദ്ദേഹം മാറ്റിവെയ്ക്കാറുണ്ട്,അത് ഭാഷയെ പരിപോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.
പിന്നെ എന്നെക്കൊണ്ട് കഴിയാവുന്ന രീതിയില്‍ ഒരു എളിയ സജഷന്‍ ബാബു സാറിന്: താങ്കളുടെ ക്ഷമയില്ലായ്മയും, കോപവും ഇത്തരം എഴുത്തും ഒന്നിനും പരിഹാരമാവില്ല സര്‍,അത് ആവശ്യമില്ലാതെ താങ്കളുടെ ബ്ലഡ് പ്രഷര്‍ കൂട്ടുകയേ ഉള്ളൂ അതിന്റെ കോണ്‍സിക്വന്‍സ് ഒക്കെ അറിയാമല്ലോ , ചുമ്മാ ആരോഗ്യം കളയരുത് ഏറെ നാളുകള്‍ ജീവിച്ചിരിക്കേണ്ടതാണ് താങ്കളെപ്പോലെയുള്ളവര്‍ ഈ ബ്ലോഗുലകത്തിനു തന്നെ ഒരു മുതല്‍ക്കൂട്ടാണ്.
ഇനി ഞാന്‍ ദേഷ്യപ്പെടും എന്നാണ് താങ്കള്‍ വിചാരിക്കുന്നെങ്കില്‍ അതിനു ഇനിയും ഏറെ ദൂരം താങ്കള്‍ ഓടേണ്ടതുണ്ട്,സാംസ്ക്കാരിക കേരളത്തില്‍ ആരോ പറഞ്ഞത് ഓര്‍ത്തുപോവുന്നു തെറി പ്രയോഗിക്കുന്ന കാര്യത്തില്‍ മാത്രം അറിവല്ല മാനദണ്ഡം എന്ന്. (എന്നു വെച്ചാ തെറിപറയാന്‍ അറിയാത്തവര്‍ ചുരുക്കമാണെന്ന്.)
ഇതൊക്കെ വായിക്കുമ്പോ ചില കാര്യങ്ങള്‍ ബൈബിള്‍ പറയുന്നത് എത്ര ശരിയാണെന്ന് അലോചിച്ച് വീണ്ടും വണ്ടറായി പോവുന്നു, “ഹൃദയം നിറഞ്ഞ് കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്”?
ഇനി സീരിയസായി ഒരു കാര്യം.ഉമേഷ്‌ജി പറഞ്ഞത് പോലെ, താങ്കള്‍ ഡോക്ട്രിനല്‍ ആയി എഴുതുന്നത് അത്ര കോണ്‍ഫിഡെന്റ് ആണെങ്കില്‍ എന്റെ പോസ്റ്റ് വായിക്കൂ താങ്കള്‍ ഡിലീറ്റ് ചെയ്ത കമന്റുകള്‍ മാത്രമേയുള്ളൂ, എന്നിട്ട് ഈ ചോദ്യങ്ങള്‍ക്ക് മറുപടി തരൂ
1 എന്തുകൊണ്ട് താങ്കള്‍ മുടിയനായ പുത്രന്‍ എന്ന പേരു സ്വീകരിച്ചു പിന്നീട് അത് ഒഴിവാക്കി?(സാധാരണ ബ്ലോഗറുടെ പേരിനെ പറ്റിയുള്ള ചര്‍ച്ച അനാവശ്യമാണ് , പക്ഷേ ഇവിടെ താങ്കളുടെ പേരും താങ്കള്‍ കൈകാര്യം ചെയ്യുന്ന വിഷയവും അഭേദ്യമായി നില്‍ക്കുന്നതിനാല്‍ അതിനെ പറ്റിയുള്ള ചര്‍ച്ച വളരെ റെലവന്റാണ്)
2 ആരാണു യഹൂദന്‍? (മോസ്സസ്സിന്റെ വിഷയത്തിലെ സെക്കന്റ് പാര്‍ട്ടിലെ തുടക്കത്തിലെ ആ തെറ്റു തിരുത്തൂ അത് ഗുരുതരമായ ഒരു തെറ്റാണു സര്‍)
അവിടെയാണു എന്റെ കമന്റ് താങ്കള്‍ ഡിലീറ്റ് ചെയ്തതിന്റെ സംഗതി അതുകൊണ്ട് തന്നെ അതിന്റെ പ്രസ്കത ഭാഗം ഒന്നൂടെ ക്വോട്ട് ചെയ്യുന്നു.
കേവലം 4 പേജ് വരുന്ന ഒരു പോസ്റ്റ് ഗുരുതരമായ ഒരു തെറ്റ് വരുത്താതെ എഴുതാന്‍ കഴിയാത്ത താങ്കള്‍ക്ക് ഏകദേശം 1600 വര്‍ഷങ്ങള്‍ കൊണ്ട് 40 ഓളം എഴുത്തുകാര്‍ (ഒരിക്കലും തമ്മില്‍ കാണാന്‍ സാധ്യതില്ലാത്ത/ ഒരാള്‍ എഴുതിയത് മറ്റൊരാള്‍ വായിച്ചു നോക്കാന്‍ കഴിയാത്ത)ഒരേ ഒരു വിഷയത്തെപറ്റി, പ്രധാന വിഷയത്തില്‍ കോണ്ട്രെഡക്ക്ടറി ഇല്ലാതെ എഴുതിയ ഒരു മഹത് ഗ്രന്ഥത്തെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയും സര്‍
3, മോസസ്സ്, യഹൂദന്‍ അല്ലെങ്കില്‍ പോലും ക്രിസ്ത്യന്‍ റിലീജിയനു അതെന്തു മാറ്റമാണ് ഉണ്ടാക്കുന്നത്??
അപ്പൊ ഇതൂടെ അങ്ങ് ഡിലീറ്റിയേക്കാം എന്ന് വെറുതേ പോലും തോന്നേണ്ടാ ഇതിന്റെ റീഡര്‍ഷിപ്പ് ചുമ്മാ കൂട്ടി താങ്കള്‍ക്ക് ബ്ലഡ് പ്രെഷര്‍ കൂടും ഒരു സഹ ബ്ലോഗര്‍ എന്ന നിലയില്‍ താങ്കളുടെ ആരോഗ്യം ഞാന്‍ കൂടേ നോക്കേണ്ടെ?
വഴിയില്‍ കേട്ടത്: “പേരും ഫോട്ടോയും വച്ച് പച്ചതെറി വിളിച്ചിട്ട് അനോണിയല്ലേ എന്തുമാവാം എന്നുകൂടെ പറയരുതെന്ന് പോലും” ആവോ അപ്പൊ ഫോട്ടോയും പേരും വച്ചാ അനോണിയാവില്ലേ?
ശ്രീ സി കെ ബാബുവിനു വേണ്ടി മാത്രം
ഈ പോസ്റ്റ് മുടിയനായ പുത്രന്‍ എന്ന പേരില്‍ ബ്ലോഗെഴുതിക്കൊണ്ടിരുന്ന ശ്രീ സി കെ ബാബുവിനു വേണ്ടി മാത്രമാണ്, പോസ്റ്റ് അല്‍പം വശപ്പിശകാണ് പ്രവേശനം സാഹസികര്‍ക്ക് മാത്രം.
ഇത്തരം ഒരു പോസ്റ്റിനു ഞാന്‍ തയാറാവാന്‍ കാരണം ഇന്ന് മെയിലില്‍ വന്ന ഒരു കമന്റ് അറിയിപ്പാണ്, വായിച്ചു നോക്കിയപ്പോ നമ്മുടെ പ്രീയ ബ്ലോഗര്‍ ശ്രീ കൈപ്പള്ളി സി കെ ബാബുവിന്റെ പോസ്റ്റില്‍ ഒരു കമന്റില്‍ എന്നോടൊരു ചോദ്യം,
ശേടാ ഈ കൈപ്പള്ളിക്കല്ല ആര്‍ക്കായാലും മനസ്സിലാവുന്ന രീതിയില്‍ കാര്യങ്ങള്‍ വിശദമായി അവിടെത്തന്നെ എഴുതിയതായിരുന്നല്ലൊ , ഇങ്ങേര്‍ക്കിതെന്ത് പറ്റി എന്ന് വിചാരിച്ച് ശ്രീ സി കെ ബാബുവിന്റെ പോസ്റ്റില്‍ ചെന്നപ്പോ എന്താ പറയേണ്ടതെന്ന് അറിയാതെ ആയിപ്പോയി, എന്റെ ചില മറുപടി കമന്റുകള്‍ ആ സാര്‍ ഡിലീറ്റ് ചെയ്തുകളഞ്ഞു,അതിനിപ്പൊ എന്താ ഉണ്ടായേ എന്ന് വിചാരിച്ച് അന്തം വിട്ടുപോയി ഞാന്‍ , ആ സാറിന്റേയും എന്റേയും കമന്റുകള്‍ നല്ല സുന്ദരമായി എന്റെ മെയിലിലേക്ക് ഗൂഗിളമ്മച്ചി അയച്ചത് കൊണ്ട് അധികം വിഷമിക്കേണ്ടി വന്നില്ല അല്ലെങ്കില്‍ ഞാനിപ്പോ ആരായേനേ?
എന്തായാലും ആ കമന്റുകള്‍ ഇവിടെ പോസ്റ്റാക്കുന്നതിനു മുമ്പ് ബാബു സാറിനോട് രണ്ട് വാക്കുകള്‍ പറേണമെന്നുണ്ട് ,സര്‍, താങ്കളുടെ ആശയങ്ങളെ സപ്പോര്‍ട്ട് ചെയ്ത് എഴുതുന്ന കമന്റുകള്‍ മാത്രം പോസ്റ്റില്‍ അവശേഷിപ്പിച്ചുകൊണ്ട് മറ്റുള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള ന്യായീകരണം എന്താണെന്ന് ഒന്നു വിശദമാക്കിയാല്‍ കൊള്ളാം, ഇനി താങ്കളെ തെറിപറഞ്ഞു കൊണ്ട് എഴുതിയ കമന്റുകള്‍ ഡിലീറ്റ് ചെയ്താല്‍ അതിനു ന്യായീകരണമുണ്ട് , ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല എന്നതാണ് എന്റെ നിഗമനം .അപ്പൊ ഇതില്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഞാന്‍ ചോദിച്ചതും പറഞ്ഞതുമായ പലകാര്യങ്ങള്‍ക്കും താങ്കള്‍ക്ക് മറുപടി ഉണ്ടായില്ല എന്നാ പിന്നെ വായനക്കാര്‍ അതു വായിച്ചിട്ട് കണ്‍ഫ്യൂഷം ആവണ്ട എന്ന് താങ്കള്‍ കരുതി എന്റെ കമന്റുകള്‍ ഡിലീറ്റ് ചെയ്തു അല്ലേ?
ഇത്തരം കാര്യങ്ങള്‍ക്ക് എന്റെ ബ്ലോഗ് ഉപയോഗിക്കണമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല , എന്നാല്‍ താങ്കളുടെ നടപടി നിര്‍ഭാഗ്യവശാല്‍ എന്നെ ഇതിനു നിര്‍ബന്ധിതനാക്കി , എന്റെ ഭാഗം ന്യായീകരിക്കുവാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞാന്‍ ഇതൊരു പോസ്റ്റാക്കുന്നു താങ്കള്‍ ക്ഷമിക്കുമല്ലോ
ദേ അദ്ദെഹത്തിന്റെ ആദ്യത്തെ പോസ്റ്റിന്റെ ലിങ്ക് ഇവിടെ അതില്‍ ഇപ്പൊ അവശേഷിക്കുന്ന കമന്റുകള്‍
SAJAN സാജന്‍ said...മറുപടി കിട്ടില്ല എന്നറിയാം, എന്നാലും എഴുതാം മോസസ്സ് ആരെങ്കിലും ആയിക്കൊള്ളട്ടെ,അതു Christianityയില്‍ ഒരു വലിയ റെലവന്‍സ് ഉണ്ടാക്കുന്നില്ല, അതിലുപരിയായി, ചിലകേട്ടുകേള്‍വികള്‍ കൊണ്ടും താങ്കളുടെ തന്നെ കണ്ടെത്തല്‍ കൊണ്ടും മോസസ്സ് യഹൂദനല്ല എന്ന് തെളിയിക്കാനാവില്ല. ഒന്നുകില്‍ ഫ്രോയ്ഡ് എഴുതിയതില്‍ പ്രധാനമായ ഭാഗം താങ്കള്‍ മിസ്സ് ചെയ്തു അല്ലെങ്കില്‍ ഇത്രയും തെളിവുകള്‍ മതി മോസസ്സ് യഹൂദനല്ല എന്ന് മറ്റുള്ളവര്‍ വിശ്വസിച്ചുകൊള്ളും എന്ന നിഗമനത്തില്‍ എത്തി,ഏറെ എഴുതുന്നില്ല, ഞാന്‍ തടിച്ച നാവുള്ളവനാണെന്ന് പറഞ്ഞിട്ടും താങ്കള്‍ക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല ആ ഭാഗത്ത് തന്നെ അവസാനം താങ്കളുടെ തന്നെ കണ്ടെത്തല്‍ കണ്‍ക്ലൂഷനായി എഴുതാനായിരുന്നു താല്‍പര്യം!ഓടോ:- താങ്കളല്ലേ മുടിയനായ പുത്രന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതിക്കൊണ്ടിരുന്നത് ആ പേര്‍ എങ്ങനെ ലഭിച്ചു എന്നൊന്നു എഴുതാമോ?
December 8, 2007 10:15 PMviswakaram said..."മോസസ്സ് ആരെങ്കിലും ആയിക്കൊള്ളട്ടെ,അതു Christianityയില്‍ ഒരു വലിയ റെലവന്‍സ് ഉണ്ടാക്കുന്നില്ല."ഇതൊന്നു വിശദീകരിക്കമൊ, സാജന്‍?
December 9, 2007 2:33 AM SAJAN സാജന്‍ said...വിശ്വകാരം അത് ഞാന്‍ താങ്കള്‍ക്കായി വിശദീകരിക്കണമെങ്കില്‍ താങ്കള്‍ക്ക് ക്രിസ്‌റ്റ്യാനിറ്റി എത്രമാത്രം അറിയാം എന്നെനിക്കറിയണം,അതിലുപരിയായി മോസസ്സിനു ക്രിസ്റ്റ്യാനിറ്റിയില്‍ എന്തു റെലവന്‍സാണുള്ളതെന്ന് താങ്കള്‍ വിശ്വസിക്കുന്നതെന്നും എനിക്കറിയണം,മോസസ്സ് ഒരു ഈജിപ്ഷ്യന്‍ ആണെങ്കില്‍ തന്നെയും ക്രിസ്തീയതയുടെ അടിസ്ഥാന പ്രമാണമായ യേശുവിലുള്ള വിശ്വാസത്തിനും രക്ഷക്കും വലിയ വ്യത്യാസം ഉണ്ടാവുന്നില്ല!ഇത് ചര്‍ച്ച ചെയ്യപ്പേടേണ്ട വിഷയം ആണെന്ന് പോലും എനിക്ക് തോന്നുന്നില്ല!
December 9, 2007 3:02 AM viswakaram said...സാജന്‍, എന്‍റെ അറിവു വച്ച് ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ മോശയുടെ ന്യായപ്രമാണമല്ലെ? ഗിരി പ്രഭാണത്തില്‍ (മത്തായിയുടെ സുവിശേഷം അദ്ധ്യായം 5) അതു വിശദീകരിക്കുന്നില്ലോ. അതു പ്പോലെ മോശയെ പുതിയനിയമത്തില്‍ പല ഭാഗത്തും പരാമറ്ശമുണ്ടല്ലോ. അതുകൊണ്ടു ചോദിച്ചെന്നേയുള്ളൂ.
December 9, 2007 5:42 AM രാജേഷ് ആര്‍. വര്‍മ്മ said...മോശ യഹൂദനാണെന്നത് വെറും പബ്ലിക് റിലേഷന്‍സ് ആയിരിക്കുമോ എന്ന നിരാസ്പദമായ ഒരു ചോദ്യം, The Ten Commandmentsഉം The Prince of Egyptഉം കണ്ടസമയത്ത് എന്റെ മനസ്സില്‍ ഉദിച്ചിരുന്നു, കര്‍ത്താവിനാണെ. ഫ്രോയ്ഡും അങ്ങനെ പറഞ്ഞിട്ടുണ്ടല്ലേ? മഹാന്മാര്‍ ഒരുപോലെ ചിന്തിക്കുന്നു എന്നാണല്ലോ.December 9, 2007 9:08 AM
സി. കെ. ബാബു said...viswakaram, രാജേഷ്,ഇതുവഴി വന്നതിനു് രണ്ടുപേര്‍ക്കും നന്ദി!
December 10, 2007 8:39 AM Kaippally കൈപ്പള്ളി said...സാജന്‍മോശെ ക്രൈസ്തവ മതത്തില്‍ അപ്രധാന കഥാപാത്രമാണു് എന്ന് താങ്കള്‍ പറഞ്ഞല്ലോ.viswakaram ചോദിച്ച ചോദ്യം ഞാനും ചോദിക്കുന്നു.ദയവായി വിശതീകരിക്കാമോ.December 29, 2007 12:25 AM
ഇനി ഇതില്‍ എന്റെ ഡിലീറ്റ് ചെയ്ത് കമന്റുകളും അതിനു ശ്രീ ബാബുവിന്റെ മറുപടികളും( ഇത് വിശ്വകാരത്തിന്റെ കമന്റിനു താഴെയായി ശ്രീ രാജേഷ് ആര്‍ വര്‍മ്മയുടെ കമന്റിനു മുകളിലായി വന്നതായിരുന്നു)
9 DecSAJAN സാജന്‍ has left a new comment on the postവിശ്വകാരം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം മോശയുടെ ന്യായപ്രമാണം അല്ല!അതിന്റെ യാഥാര്‍ത്ഥ്യം അങ്ങനെ പറയപ്പെടുന്ന ന്യായപ്രമാണം യഹോവ ഇസ്രായേല്‍ ജനത്തിനു കൊടുത്തതാണ് , അത് മോസസ്സില്‍ കൂടെയാണ് കൊടുത്തതെന്നു മാത്രമേഉള്ളൂഅത് യേശു തിരുത്തുകയാണ് sermon on the Mount ഇല്‍ ചെയ്തത് .sermon on the Mount അല്ല ക്രിസ്തീയതയുടെ അടിസ്ഥാനം അത് പ്രായോഗിക ജീവിതത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്.ഒപ്പം beatitude ഉം.വിശ്വം , (ചുരുക്കി വിളിക്കട്ടെ) അതുകൊണ്ട് മോസസ്സ് ഈജിപ്ഷ്യനായാലും എന്ത് മാറ്റമാണ് ഇതിനൊക്കെ സംഭവിക്കുന്നത്? അതാണ് എന്റെ ചോദ്യം:)
.സി. കെ. ബാബു has left a new comment on the postസാജന്‍,മോശെക്കു് പ്രത്യക്ഷപ്പെട്ട യഹോവ എന്ന ദൈവമാണു് ക്രിസ്തീയവിശ്വാസപ്രകാരം ഒരു അമലോത്ഭവത്തിലൂടെ മറിയയില്‍നിന്നും യേശുവിനെ ജനിപ്പിച്ചതു്. ആ ദൈവത്തെ ലോകത്തിനു് വരച്ചുകാണിച്ചതു് മോശെയാണു്. ആ ദൈവത്തെയാണു് ഓരോ ക്രിസ്ത്യാനിയും "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു് വിളിച്ചു് പ്രാര്‍ത്ഥിക്കണമെന്നു് യേശു പഠിപ്പിച്ചതു്. ആ ദൈവത്തെയാണു് താങ്കള്‍ അടക്കമുള്ള ക്രിസ്ത്യാനികള്‍ ഒരോ ദിവസവും പ്രാര്‍ത്ഥനയിലൂടെ വിളിച്ചു് അപേക്ഷിക്കുന്നതു്. എന്നിട്ടും ആ മോശെക്കു് ക്രിസ്തീയതയില്‍ ഒരു റെലവന്‍സും ഇല്ലെന്നു് പറയുന്നതിലെ യുക്തിഹീനത എന്തേ താങ്കള്‍ക്കു് മനസ്സിലാവുന്നില്ല?അതിലെല്ലാമുപരി, മോശെ ഒരു യഹൂദനല്ല എങ്കില്‍ പോലും യഹൂദമതം യഹൂദമതം ആവാതിരിക്കുന്നില്ല. ക്രിസ്തുമതം ക്രിസ്തുമതം അല്ലാതാവുന്നില്ല. ഏതെങ്കിലും മതത്തിന്റെ റെലവന്‍സ് ഇല്ലാതാക്കുകയല്ല എന്റെ ലേഖനത്തിന്റെ ലക്‍ഷ്യം.ഒരു മതം സ്ഥാപിക്കാന്‍ മതസ്ഥാപകന്‍ മരിച്ചു് ഉയിര്‍ത്തെഴുല്‍ക്കണമെന്നൊന്നുമില്ല. ഉദാഹരണം: ശ്രീബുദ്ധന്‍, വര്‍ദ്ധമാനമഹാവീരന്‍, മുഹമ്മദ് നബി, ഗുരു നാനാക്ക്... ചിലര്‍ അന്ധമായി വായിക്കുന്നു, കാണാതെ പഠിക്കുന്നു. അവര്‍ വായിക്കുന്നവയിലെ പൊരുത്തക്കേടുകള്‍ കാണുകയില്ല. അതു് പക്ഷേ അവരുടെ സ്വാതന്ത്ര്യം. മറ്റു് ചിലര്‍ മനസ്സിലാക്കാനായി വായിക്കുന്നു. അവര്‍ വായിക്കുന്നവയിലെ യുക്തിഹീനതകള്‍ കാണുന്നു. അവ മറ്റുള്ളവരുമായി പങ്കുവക്കുന്നതുവഴി ഒരു പരിധി വരെയെങ്കിലും മതഭ്രാന്തു് കുറക്കാന്‍ ആയെങ്കിലോ എന്നാശിക്കുന്നു. ഏതെങ്കിലും പിതാവു് ആഹ്വാനം ചെയ്യുമ്പോള്‍ ആവേശം കയറി തന്റെയും അന്യന്റെയും ജീവന്‍ അപകടത്തിലാക്കാന്‍ മാത്രമുള്ള വിലയൊന്നും ഒരു മതത്തിനും ഇല്ല സാജന്‍. കഴിയുമെങ്കില്‍ അതു് മനസ്സിലാക്കാന്‍ ശ്രമിക്കൂ. മറ്റു് മനുഷ്യരോടും മതങ്ങളോടും സഹിഷ്ണുത കാണിക്കാന്‍ അതു് സഹായിക്കും. മോശെക്കു് ക്രിസ്തീയതയില്‍ "ഉണ്ടാവേണ്ടതിന്റെ" നേരിയ അംശം പോലും റെലവന്‍സ് എന്റെ പേരിനും ജന്മനക്ഷത്രത്തിനുമൊന്നും നമ്മുടെ ചര്‍ച്ചകളില്‍ ഉണ്ടാവേണ്ട കാര്യമില്ല. ഒരു minimum objectivity ഇല്ലാതെ നടത്തുന്ന ചര്‍ച്ചകള്‍ അവയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും വിലയേറിയ സമയം നഷ്ടപ്പെടുത്താനേ സഹായിക്കൂ.ഇതൊക്കെയാണെങ്കിലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. തുടര്‍ന്നും എന്നെ വായിക്കുമെന്ന പ്രതീക്ഷയോടെ,
9 Dec SAJAN സാജന്‍ has left a new comment on the postഡിയര്‍ സര്‍, ഇപ്പൊ താങ്കള്‍ തന്നെ കണ്‍ഫ്യൂഷനിലായി,മോസസ്സ് എന്ന വ്യക്തിത്വത്തിനു ക്രിസ്ത്യാനിത്വത്തില്‍ ഒരു റെലവന്‍സും ഇല്ലെന്ന് ഞാന്‍ എഴുതിയോ?അദ്ദേഹം ഏതു വംശക്കാരനായാലും അത് ക്രിസ്ത്യാനിത്വത്തില്‍ ഒരു റെലവന്‍സും ഉണ്ടാക്കുന്നില്ല എന്നല്ലേ എഴുതിയത് ദയവായി 3കമന്റുകളും ശ്രദ്ധിച്ചു വായിച്ചു നോക്കൂ.
അടുത്തത്, രണ്ടാമത്തെ പാരാഗ്രാഫില്‍ മോസസ്സ് യഹൂദനായാലും ഈജിപ്ഷ്യനായാലും അത് ക്രിസ്തീയതയില്‍ വലിയ റെലവന്‍സ് ഉണ്ടാക്കുന്നില്ല അത് താങ്കള്‍ തന്നെ എടുത്ത് പറയുന്നുണ്ടല്ലൊ ?പിന്നെന്തിനു അതിനെ പറ്റി ഒരു തര്‍ക്കം അത് ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയമേ അല്ല സര്‍!ഇനി താങ്കളുടെ മോസസ്സിനാണ് ദൈവം പ്രത്യക്ഷനായതെന്നും ആ ദൈവമാണ് ക്രിസ്ത്യാനികള്‍ഊറ്റ് ദൈവമെന്നും ഉള്ള താങ്കളുടെ കമന്റിലെ പോയിന്റിനെ ഒന്നു ടച്ച് ചെയ്തു പോവട്ടെ, ആദ്യമായി ദൈവം പ്രത്യക്ഷനാവുന്നതും പരിചയപ്പെടുത്തുന്നതും മോസസ്സിനല്ലല്ലൊ അതുപോലെ മോസ്സസ്സിന് പ്രത്യക്ഷനായത് പോലെ പഴയനിയമകാലത്ത് പലര്‍ക്കും ദൈവം പ്രത്യക്ഷനായിട്ടുണ്ടല്ലൊ .
അടുത്തത് (ഒരു മതം സ്ഥാപിക്കാന്‍ മതസ്ഥാപകന്‍ മരിച്ചു് ഉയിര്‍ത്തെഴുല്‍ക്കണമെന്നൊന്നുമില്ല. ഉദാഹരണം: ശ്രീബുദ്ധന്‍, വര്‍ദ്ധമാനമഹാവീരന്‍, മുഹമ്മദ് നബി, ഗുരു നാനാക്ക്) ഇത് താങ്കളുടെ കമന്റിന്റെ ഭാഗം.എന്റെ മറുപടി: അത്രയും താങ്കള്‍ മനസ്സിലാക്കിയല്ലൊ ഇനി ഇതു കൂടെ മനസ്സിലാക്കുക ഇതാണ് ക്രിസ്തീയതയെ സാധാരണ മതങ്ങളില്‍ നിന്നും വ്യത്യസ്തതയുള്ളതാക്കുന്നത്!
അടുത്തത്,മൂന്നാമത്തെ പാരയും നാലാമത്തെ പാരയുടെ ആദ്യഭാഗങ്ങളുടേയും മറുപടി, വായനയേപറ്റി,അതൊക്കെആപേക്ഷികമല്ലേ? താങ്കള്‍ പറയുന്നൂ താങ്കള്‍ അങ്ങനെയൊക്കെയാണ് വായിക്കുന്നതെന്ന് ഒരുപക്ഷേ ശരിയായിരിക്കാം പക്ഷേ ഒരു വായനക്കാരന്‍ എഴുതിയ ഒരേ അര്‍ത്ഥത്തിലുള്ള മൂന്നു കമന്റ്റുകള്‍ നേരേചൊവ്വേ വായിച്ചു എന്താണുദ്ദേശ്ശിച്ചതെന്ന് മനസ്സിലാക്കാത്ത താങ്കള്‍ ഏതു പുസ്തകമാണ് പിന്നെ നേരേചൊവ്വെ വായിച്ചു മനസ്സിലാക്കുന്നതെന്ന് ഞാന്‍ ചോദിച്ചാല്‍ ഒരുപക്ഷേ താങ്കള്‍ക്ക് ഉത്തരം മുട്ടും അല്ലേ?
ഇനി നാലാമത്തെ പാരാഗ്രാഫിന്റെ അവസാന ഭാഗം.വെരി ഇന്റെറെസ്റ്റിങ്ങ്,ഞാന്‍ ഇങ്ങനെയൊക്കെ ഉള്ള ആളാണെന്ന് താങ്കള്‍ കണ്ടെത്തിയോ എങ്കില്‍ പറയട്ടെ സര്‍, കത്തോലിക്കര്‍ അല്ലാതേയും ഈ ലോകത്ത് ക്രിസ്ത്യാനികള്‍ ഉണ്ടല്ലൊ എന്നൊരു സാമാന്യതത്വം കൂടെ കമന്റിടുമ്പോള്‍ ഓര്‍ത്തിരുന്നാല്‍ നന്ന് .
അടുത്തത്, ഏത് മതസ്ഥരോടാണ് സര്‍ ഞാന്‍ സഹിഷ്ണുത ഇല്ലാതെ പെരുമാറിയത്?ഞാന്‍ മതങ്ങളെ പറ്റി ഇട്ട അത്തരം ഒരു കമന്റെങ്കിലും കാണിക്കാമോ അല്ലെങ്കില്‍ എന്റെ ഒരു വാചകമെങ്കിലും അല്ലെങ്കില്‍ ഒരു സാക്ഷിയെ എങ്കിലും അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ പോയിന്റും വെള്ളം തൊടാതെ വിഴുങ്ങിക്കൊള്ളൂ.
ഇനി ഞാന്‍ ഓഫായി ചോദിച്ച ചോദ്യത്തിനു മറുപടി, അതിന്റെ മറുപടി സത്യസന്ധമായി പറഞ്ഞാല്‍ ബൈബിളിനെ പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാടിന്റെ വികലത ഞാന്‍ വ്യക്തമാക്കിത്തരാം:)പ്രധാന ഭാഗം:- ഞാന്‍ എഴുതിയ പോയിന്റുകളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ താങ്കള്‍ മറുപടിയായി എഴുതിയത് എന്റെ കമന്റ് ഇപ്പോഴും താങ്കള്‍ ഒന്നുകില്‍ ശരിക്കു വായിച്ചിട്ടില്ല അല്ലെങ്കില്‍ മറുപടി എഴുതാന്‍ കഴിയുന്നില്ല (ഏതോ കാരണത്താല്‍)
ഒബ്ജെക്റ്റിവിറ്റി യെ പറ്റി, താങ്കള്‍ക്ക് ഈ ചര്‍ച്ച തന്നെ ഒരു സമയ്ം പോക്കായി തോന്നിയോ എന്താണ് ബ്ലോഗുകളെ പറ്റി താങ്കള്‍ വിചാരിച്ചത്? താങ്കള്‍ എഴുതുന്നതെല്ലാം വായിക്കുന്നവര്‍ വെള്ളം തൊടാതെ വിഴുങ്ങിക്കൊള്ളണമെന്നോ അതോ ഓ സൂപ്പര്‍, ഗംഭീരന്‍ ഇനിയും എഴുതണം ഇങ്ങനെയുള്ള കമന്റുകള്‍ മാത്രമേയുണ്ടാകുകയുള്ളൂ എന്നോ ഓ അതായിരിക്കും പലരുടേയും കമന്റുകള്‍ മൈന്‍ഡ് ചെയ്യാതെയും ചെലതൊക്കെ ഡിലീറ്റ് ചെയ്യുകയും ചെയ്തത്, ബെസ്റ്റ് ഐഡിയ!
കണ്‍ക്ലൂഷന്‍ താങ്കള്‍ക്ക് 2 ഓപ്ഷന്‍ ആണുള്ളത്, ഈ കമന്റിനു മറുപടി പറയാതെ ഇരിക്കുക /ഡിലീറ്റുക അല്ലെങ്കില്‍ വ്യക്തമായ മറുപടികള്‍ തരാന്‍ തയാറായി പോസ്റ്റുകളും കമന്റുകളും ഇടുക.ഒരു സ്വകാര്യം കൂടേ: ഇനി ദിവസങ്ങള്‍ തിരക്കാവുന്നു എങ്കിലും താങ്കള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നതും വേഗം ഞാന്‍ തിരിച്ചു വരാം
December 9, 2007 1:39 PM10 Decസി. കെ. ബാബു has left a new comment on the postസാജന്‍,താങ്കളെന്നെ "ഭയങ്കരമായ" കണ്ഫ്യൂഷനിലാക്കി!! yes or no പോലെ രണ്ടു് ഓപ്ഷന്‍ തന്നതിനു് നന്ദി!(മറുപടി പറയാതിരിക്കുക അല്ലെങ്കില്‍ ഡിലീറ്റുക!) താങ്കള്‍ അനുവദിച്ച ഓപ്ഷന്‍ അടുത്ത പ്രാവശ്യം!
SAJAN സാജന്‍ has left a new comment on the post": ബെസ്റ്റ് മറുപടി,കീപ് ഇറ്റ് അപ്പ്:)
ഇനി ആ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ പാര്‍ട്ട് പോസ്റ്റിന്റെ ലിങ്ക് പബ്ലീഷ് ചെയ്തപ്പോ അവിടെയും ഞാന്‍ എഴുതിയ കമന്റ് അദ്ദേഹം ഡിലീറ്റ് ചെയ്തുകളഞ്ഞു,അതും ഇവിടെ കോപ്പി ചെയ്യുന്നു
സാജന്‍ has left a new comment on the post :ഡിയര്‍ സര്‍, ഭയങ്കര പ്രതീക്ഷകളോടേ വായിക്കാന്‍ വന്നതാണ് ഇതിന്റെ തുടക്കം തന്നെ പൊട്ടതെറ്റാണല്ലൊ,പഴയ നിയമകാലത്തെ യഹൂദര്‍ ഇടയ വര്‍ഗമായിരുന്നു കൂടെ കൊടുത്തിരിക്കുന്ന റെഫറന്‍സും ഉല്‍പ്പത്തി 46ആം അധ്യായത്തിന്റേത്, സംഗതി കുഴപ്പമില്ല, ബൈബിള്‍ അറിയാത്തവര്‍ക്ക് വായിച്ചാല്‍ തെറ്റാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുകയും ഇല്ല , ഇതില്‍ പിതാക്കന്‍മാര്‍ എന്നുദ്ദേശിച്ചിരിക്കുന്നത്, അബ്രഹാമിനേയും, യാക്കോബിനേയും, യിസ്‌ഹാക്കിനേയും ആണെന്ന് വ്യക്തം അവിടെയാണ് സര്‍ , സറിനു തെറ്റുപറ്റിയത് അവരെങ്ങനെ യഹൂദര്‍ ആകും?ആരാണ് യഹൂദര്‍ എന്നെങ്കിലും ശരിക്കു വായിച്ചു മനസ്സിലാക്കിയിട്ട് പോരായോ മോസ്സസ്സിനെ ആ ഗണത്തില്‍ പെടുത്തുകയോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്?ഇനി യഹൂദന്‍മാര്‍ ആരാണെന്ന് സറിനറിയില്ലെങ്കില്‍ സര്‍ എന്നോട് ചോദിക്ക് :)4 പേജ് വരുന്ന ഒരു പോസ്റ്റ് ഗുരുതരമായ ഒരു തെറ്റ് വരുത്താതെ എഴുതാന്‍ കഴിയാത്ത താങ്കള്‍ക്ക് ഏകദേശം 1600 വര്‍ഷങ്ങള്‍ കൊണ്ട് 40 ഓളം എഴുത്തുകാര്‍ (ഒരിക്കല്‍ലും തമ്മില്‍ കാണാന്‍ സാധ്യതില്ലാത്ത/ ഒരാള്‍ എഴുതിയത് മറ്റൊരാള്‍ വായിച്ചു നോക്കാന്‍ കഴിയാത്ത)ഒരേ ഒരു വിഷയത്തെപറ്റി, പ്രധാന വിഷയത്തില്‍ കോണ്ട്രെഡക്ക്ടറി ഇല്ലാതെ എഴുതിയ ഒരു മഹത് ഗ്രന്ഥത്തെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയും സര്‍?ഇനിയും ഉണ്ട് എഴുതാന്‍, ഇത് ക്ലിയര്‍ ചെയ്യുമ്പോള്‍ കുറേശ്ശേ എഴുതാംപിന്നെ എന്റെ ആദ്യത്തെ ചോദ്യത്തിനു മറുപടി ഇതുവരെ കിട്ടിയിട്ടില്ല മുടിയനായ പുത്രന്റെ കാര്യം പ്ലീസ് സര്‍ അതൂടെ ഒന്ന് പരിഗണിച്ചേക്കണേപിന്നെ ശ്രീ ബാബു, താങ്കളുടെ പോസ്റ്റുകളും ഞാന്‍ സേവു ചെയ്തു സൂക്ഷിച്ചിട്ടുണ്ട് , അത് ഡിലീറ്റ് ചെയ്താലും വലിയ പ്രയോജനങ്ങള്‍ ഒന്നുമില്ലെന്നു കൂടെ സൂചിപ്പിക്കട്ടെമനോഹരമായ ഒരു പുതുവര്‍ഷം താങ്കള്‍ക്കും കുടുംബത്തിനും നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.

Subscribe to:
Posts (Atom)