Sunday, December 30, 2007

ശ്രീ സി കെ ബാബുവിനു വേണ്ടി മാത്രം

ഈ പോസ്റ്റ് മുടിയനായ പുത്രന്‍ എന്ന പേരില്‍ ബ്ലോഗെഴുതിക്കൊണ്ടിരുന്ന ശ്രീ സി കെ ബാബുവിനു വേണ്ടി മാത്രമാണ്, പോസ്റ്റ് അല്‍‌പം വശപ്പിശകാണ് പ്രവേശനം സാഹസികര്‍ക്ക് മാത്രം.

ഇത്തരം ഒരു പോസ്റ്റിനു ഞാന്‍ തയാറാവാന്‍ കാരണം ഇന്ന് മെയിലില്‍ വന്ന ഒരു കമന്റ് അറിയിപ്പാണ്, വായിച്ചു നോക്കിയപ്പോ നമ്മുടെ പ്രീയ ബ്ലോഗര്‍ ശ്രീ കൈപ്പള്ളി സി കെ ബാബുവിന്റെ പോസ്റ്റില്‍ ഒരു കമന്റില്‍ എന്നോടൊരു ചോദ്യം,


ശേടാ ഈ കൈപ്പള്ളിക്കല്ല ആര്‍ക്കായാലും മനസ്സിലാവുന്ന രീതിയില്‍ കാര്യങ്ങള്‍ വിശദമായി അവിടെത്തന്നെ എഴുതിയതായിരുന്നല്ലൊ , ഇങ്ങേര്‍ക്കിതെന്ത് പറ്റി എന്ന് വിചാരിച്ച് ശ്രീ സി കെ ബാബുവിന്റെ പോസ്റ്റില്‍ ചെന്നപ്പോ എന്താ പറയേണ്ടതെന്ന് അറിയാതെ ആയിപ്പോയി, എന്റെ ചില മറുപടി കമന്റുകള്‍ ആ സാര്‍ ഡിലീറ്റ് ചെയ്തുകളഞ്ഞു,അതിനിപ്പൊ എന്താ‍ ഉണ്ടായേ എന്ന് വിചാരിച്ച് അന്തം വിട്ടുപോയി ഞാന്‍ , ആ സാറിന്റേയും എന്റേയും കമന്റുകള്‍ നല്ല സുന്ദരമായി എന്റെ മെയിലിലേക്ക് ഗൂഗിളമ്മച്ചി അയച്ചത് കൊണ്ട് അധികം വിഷമിക്കേണ്ടി വന്നില്ല അല്ലെങ്കില്‍ ഞാനിപ്പോ ആരായേനേ?

എന്തായാലും ആ കമന്റുകള്‍ ഇവിടെ പോസ്റ്റാക്കുന്നതിനു മുമ്പ് ബാബു സാറിനോട് രണ്ട് വാക്കുകള്‍ പറേണമെന്നുണ്ട് ,സര്‍, താങ്കളുടെ ആശയങ്ങളെ സപ്പോര്‍‌ട്ട് ചെയ്ത് എഴുതുന്ന കമന്റുകള്‍ മാത്രം പോസ്റ്റില്‍ അവശേഷിപ്പിച്ചുകൊണ്ട് മറ്റുള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള ന്യായീകരണം എന്താണെന്ന് ഒന്നു വിശദമാക്കിയാല്‍ കൊള്ളാം, ഇനി താങ്കളെ തെറിപറഞ്ഞു കൊണ്ട് എഴുതിയ കമന്റുകള്‍ ഡിലീറ്റ് ചെയ്താല്‍ അതിനു ന്യായീകരണമുണ്ട് , ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ല എന്നതാണ് എന്റെ നിഗമനം .അപ്പൊ ഇതില്‍ ഞാന്‍ മനസ്സിലാക്കിയിടത്തോളം ഞാന്‍ ചോദിച്ചതും പറഞ്ഞതുമായ പലകാര്യങ്ങള്‍ക്കും താങ്കള്‍ക്ക് മറുപടി ഉണ്ടായില്ല എന്നാ പിന്നെ വായനക്കാര്‍ അതു വായിച്ചിട്ട് കണ്‍ഫ്യൂഷം ആവണ്ട എന്ന് താങ്കള്‍ കരുതി എന്റെ കമന്റുകള്‍ ഡിലീറ്റ് ചെയ്തു അല്ലേ?

ഇത്തരം കാര്യങ്ങള്‍ക്ക് എന്റെ ബ്ലോഗ് ഉപയോഗിക്കണമെന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല , എന്നാല്‍ താങ്കളുടെ നടപടി നിര്‍ഭാഗ്യവശാല്‍ എന്നെ ഇതിനു നിര്‍ബന്ധിതനാക്കി , എന്റെ ഭാഗം ന്യായീകരിക്കുവാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞാന്‍ ഇതൊരു പോസ്റ്റാക്കുന്നു താങ്കള്‍ ക്ഷമിക്കുമല്ലോ

ദേ അദ്ദെഹത്തിന്റെ ആദ്യത്തെ പോസ്റ്റിന്റെ
ലിങ്ക് ഇവിടെ അതില്‍ ഇപ്പൊ അവശേഷിക്കുന്ന കമന്റുകള്‍

SAJAN സാജന്‍ said...മറുപടി കിട്ടില്ല എന്നറിയാം, എന്നാലും എഴുതാം മോസസ്സ് ആരെങ്കിലും ആയിക്കൊള്ളട്ടെ,അതു Christianityയില്‍ ഒരു വലിയ റെലവന്‍സ് ഉണ്ടാക്കുന്നില്ല, അതിലുപരിയായി, ചിലകേട്ടുകേള്‍വികള്‍ കൊണ്ടും താങ്കളുടെ തന്നെ കണ്ടെത്തല്‍ കൊണ്ടും മോസസ്സ് യഹൂദനല്ല എന്ന് തെളിയിക്കാനാവില്ല. ഒന്നുകില്‍ ഫ്രോയ്ഡ് എഴുതിയതില്‍ പ്രധാനമായ ഭാഗം താങ്കള്‍ മിസ്സ് ചെയ്തു അല്ലെങ്കില്‍ ഇത്രയും തെളിവുകള്‍ മതി മോസസ്സ് യഹൂദനല്ല എന്ന് മറ്റുള്ളവര്‍ വിശ്വസിച്ചുകൊള്ളും എന്ന നിഗമനത്തില്‍ എത്തി,ഏറെ എഴുതുന്നില്ല, ഞാന്‍ തടിച്ച നാവുള്ളവനാണെന്ന് പറഞ്ഞിട്ടും താങ്കള്‍ക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല ആ ഭാഗത്ത് തന്നെ അവസാനം താങ്കളുടെ തന്നെ കണ്ടെത്തല്‍ കണ്‍ക്ലൂഷനായി എഴുതാനായിരുന്നു താല്‍‌പര്യം!ഓടോ:- താങ്കളല്ലേ മുടിയനായ പുത്രന്‍ എന്ന പേരില്‍ ബ്ലോഗ് എഴുതിക്കൊണ്ടിരുന്നത് ആ പേര്‍ എങ്ങനെ ലഭിച്ചു എന്നൊന്നു എഴുതാമോ?

December 8, 2007 10:15 PM
viswakaram said..."മോസസ്സ് ആരെങ്കിലും ആയിക്കൊള്ളട്ടെ,അതു Christianityയില്‍ ഒരു വലിയ റെലവന്‍സ് ഉണ്ടാക്കുന്നില്ല."ഇതൊന്നു വിശദീകരിക്കമൊ, സാജന്‍?

December 9, 2007 2:33 AM
SAJAN സാജന്‍ said...വിശ്വകാരം അത് ഞാന്‍ താങ്കള്‍ക്കായി വിശദീകരിക്കണമെങ്കില്‍ താങ്കള്‍ക്ക് ക്രിസ്‌റ്റ്യാനിറ്റി എത്രമാത്രം അറിയാം എന്നെനിക്കറിയണം,അതിലുപരിയായി മോസസ്സിനു ക്രിസ്റ്റ്യാനിറ്റിയില്‍ എന്തു റെലവന്‍സാണുള്ളതെന്ന് താങ്കള്‍ വിശ്വസിക്കുന്നതെന്നും എനിക്കറിയണം,മോസസ്സ് ഒരു ഈജിപ്ഷ്യന്‍ ആണെങ്കില്‍ തന്നെയും ക്രിസ്തീയതയുടെ അടിസ്ഥാന പ്രമാണമായ യേശുവിലുള്ള വിശ്വാസത്തിനും രക്ഷക്കും വലിയ വ്യത്യാസം ഉണ്ടാവുന്നില്ല!ഇത് ചര്‍ച്ച ചെയ്യപ്പേടേണ്ട വിഷയം ആണെന്ന് പോലും എനിക്ക് തോന്നുന്നില്ല!

December 9, 2007 3:02 AM
viswakaram said...സാജന്‍, എന്‍റെ അറിവു വച്ച് ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ മോശയുടെ ന്യായപ്രമാണമല്ലെ? ഗിരി പ്രഭാണത്തില്‍ (മത്തായിയുടെ സു‌‌വിശേഷം അദ്ധ്യാ‌യം 5) അതു വിശദീകരിക്കുന്നില്ലോ. അതു പ്പോലെ മോശയെ പുതിയനിയമത്തില്‍ പല ഭാഗത്തും പരാമറ്ശമുണ്ടല്ലോ. അതുകൊണ്ടു ചോദിച്ചെന്നേയുള്ളൂ.

December 9, 2007 5:42 AM
രാജേഷ്‌ ആര്‍. വര്‍മ്മ said...മോശ യഹൂദനാണെന്നത്‌ വെറും പബ്ലിക്‌ റിലേഷന്‍സ്‌ ആയിരിക്കുമോ എന്ന നിരാസ്പദമായ ഒരു ചോദ്യം, The Ten Commandmentsഉം The Prince of Egyptഉം കണ്ടസമയത്ത്‌ എന്റെ മനസ്സില്‍ ഉദിച്ചിരുന്നു, കര്‍ത്താവിനാണെ. ഫ്രോയ്ഡും അങ്ങനെ പറഞ്ഞിട്ടുണ്ടല്ലേ? മഹാന്മാര്‍ ഒരുപോലെ ചിന്തിക്കുന്നു എന്നാണല്ലോ.December 9, 2007 9:08 AM

സി. കെ. ബാബു said...viswakaram, രാജേഷ്,ഇതുവഴി വന്നതിനു് രണ്ടുപേര്‍ക്കും നന്ദി!

December 10, 2007 8:39 AM
Kaippally കൈപ്പള്ളി said...സാജന്‍മോശെ ക്രൈസ്തവ മതത്തില്‍ അപ്രധാന കഥാപാത്രമാണു് എന്ന് താങ്കള്‍ പറഞ്ഞല്ലോ.viswakaram ചോദിച്ച ചോദ്യം ഞാനും ചോദിക്കുന്നു.ദയവായി വിശതീകരിക്കാമോ.December 29, 2007 12:25 AM


ഇനി ഇതില്‍ എന്റെ ഡിലീറ്റ് ചെയ്ത് കമന്റുകളും അതിനു ശ്രീ ബാബുവിന്റെ മറുപടികളും( ഇത് വിശ്വകാരത്തിന്റെ കമന്റിനു താഴെയായി ശ്രീ രാജേഷ് ആര്‍ വര്‍മ്മയുടെ കമന്റിനു മുകളിലായി വന്നതായിരുന്നു)

9 Dec
SAJAN സാജന്‍ has left a new comment on the postവിശ്വകാരം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം മോശയുടെ ന്യായപ്രമാണം അല്ല!അതിന്റെ യാഥാര്‍ത്ഥ്യം അങ്ങനെ പറയപ്പെടുന്ന ന്യായപ്രമാണം യഹോവ ഇസ്രായേല്‍ ജനത്തിനു കൊടുത്തതാണ് , അത് മോസസ്സില്‍ കൂടെയാണ് കൊടുത്തതെന്നു മാത്രമേഉള്ളൂഅത് യേശു തിരുത്തുകയാണ് sermon on the Mount ഇല്‍ ചെയ്തത് .sermon on the Mount അല്ല ക്രിസ്തീയതയുടെ അടിസ്ഥാനം അത് പ്രായോഗിക ജീവിതത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്.ഒപ്പം beatitude ഉം.വിശ്വം , (ചുരുക്കി വിളിക്കട്ടെ) അതുകൊണ്ട് മോസസ്സ് ഈജിപ്ഷ്യനായാലും എന്ത് മാറ്റമാണ് ഇതിനൊക്കെ സംഭവിക്കുന്നത്? അതാണ് എന്റെ ചോദ്യം:)

.
സി. കെ. ബാബു has left a new comment on the postസാജന്‍,മോശെക്കു് പ്രത്യക്ഷപ്പെട്ട യഹോവ എന്ന ദൈവമാണു് ക്രിസ്തീയവിശ്വാസപ്രകാരം ഒരു അമലോത്ഭവത്തിലൂടെ മറിയയില്‍നിന്നും യേശുവിനെ ജനിപ്പിച്ചതു്. ആ ദൈവത്തെ ലോകത്തിനു് വരച്ചുകാണിച്ചതു് മോശെയാണു്. ആ ദൈവത്തെയാണു് ഓരോ ക്രിസ്ത്യാനിയും "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു് വിളിച്ചു് പ്രാര്‍ത്ഥിക്കണമെന്നു് യേശു പഠിപ്പിച്ചതു്. ആ ദൈവത്തെയാണു് താങ്കള്‍ അടക്കമുള്ള ക്രിസ്ത്യാനികള്‍ ഒരോ ദിവസവും പ്രാര്‍ത്ഥനയിലൂടെ വിളിച്ചു് അപേക്ഷിക്കുന്നതു്. എന്നിട്ടും ആ മോശെക്കു് ക്രിസ്തീയതയില്‍ ഒരു റെലവന്‍സും ഇല്ലെന്നു് പറയുന്നതിലെ യുക്തിഹീനത എന്തേ താങ്കള്‍ക്കു് മനസ്സിലാവുന്നില്ല?അതിലെല്ലാമുപരി, മോശെ ഒരു യഹൂദനല്ല എങ്കില്‍ പോലും യഹൂദമതം യഹൂദമതം ആവാതിരിക്കുന്നില്ല. ക്രിസ്തുമതം ക്രിസ്തുമതം അല്ലാതാവുന്നില്ല. ഏതെങ്കിലും മതത്തിന്റെ റെലവന്‍സ് ഇല്ലാതാക്കുകയല്ല എന്റെ ലേഖനത്തിന്റെ ലക്‍ഷ്യം.ഒരു മതം സ്ഥാപിക്കാന്‍ മതസ്ഥാപകന്‍ മരിച്ചു് ഉയിര്‍ത്തെഴുല്‍ക്കണമെന്നൊന്നുമില്ല. ഉദാഹരണം: ശ്രീബുദ്ധന്‍, വര്‍ദ്ധമാനമഹാവീരന്‍, മുഹമ്മദ് നബി, ഗുരു നാനാക്ക്... ചിലര്‍ അന്ധമായി വായിക്കുന്നു, കാണാതെ പഠിക്കുന്നു. അവര്‍ വായിക്കുന്നവയിലെ പൊരുത്തക്കേടുകള്‍ കാണുകയില്ല. അതു് പക്ഷേ അവരുടെ സ്വാതന്ത്ര്യം. മറ്റു് ചിലര്‍ മനസ്സിലാക്കാനായി വായിക്കുന്നു. അവര്‍ വായിക്കുന്നവയിലെ യുക്തിഹീനതകള്‍ കാണുന്നു. അവ മറ്റുള്ളവരുമായി പങ്കുവക്കുന്നതുവഴി ഒരു പരിധി വരെയെങ്കിലും മതഭ്രാന്തു് ‍കുറക്കാന്‍ ആയെങ്കിലോ എന്നാശിക്കുന്നു. ഏതെങ്കിലും പിതാവു് ആഹ്വാനം ചെയ്യുമ്പോള്‍ ആവേശം കയറി തന്റെയും അന്യന്റെയും ജീവന്‍ അപകടത്തിലാക്കാന്‍ മാത്രമുള്ള വിലയൊന്നും ഒരു മതത്തിനും ഇല്ല സാജന്‍. കഴിയുമെങ്കില്‍ അതു് മനസ്സിലാക്കാന്‍ ശ്രമിക്കൂ. മറ്റു് മനുഷ്യരോടും മതങ്ങളോടും സഹിഷ്ണുത കാണിക്കാന്‍ അതു് സഹായിക്കും. മോശെക്കു് ക്രിസ്തീയതയില്‍ "ഉണ്ടാവേണ്ടതിന്റെ" നേരിയ അംശം പോലും റെലവന്‍സ് എന്റെ പേരിനും ജന്മനക്ഷത്രത്തിനുമൊന്നും നമ്മുടെ ചര്‍ച്ചകളില്‍ ഉണ്ടാവേണ്ട കാര്യമില്ല. ഒരു minimum objectivity ഇല്ലാതെ നടത്തുന്ന ചര്‍ച്ചകള്‍ അവയില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും വിലയേറിയ സമയം നഷ്ടപ്പെടുത്താനേ സഹായിക്കൂ.ഇതൊക്കെയാണെങ്കിലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. തുടര്‍ന്നും എന്നെ വായിക്കുമെന്ന പ്രതീക്ഷയോടെ,

9 Dec
SAJAN സാജന്‍ has left a new comment on the postഡിയര്‍ സര്‍, ഇപ്പൊ താങ്കള്‍ തന്നെ കണ്‍ഫ്യൂഷനിലായി,മോസസ്സ് എന്ന വ്യക്തിത്വത്തിനു ക്രിസ്ത്യാനിത്വത്തില്‍ ഒരു റെലവന്‍‌സും ഇല്ലെന്ന് ഞാന്‍ എഴുതിയോ?അദ്ദേഹം ഏതു വംശക്കാരനായാലും അത് ക്രിസ്ത്യാനിത്വത്തില്‍ ഒരു റെലവന്‍‌സും ഉണ്ടാക്കുന്നില്ല എന്നല്ലേ എഴുതിയത് ദയവായി 3കമന്റുകളും ശ്രദ്ധിച്ചു വായിച്ചു നോക്കൂ.

അടുത്തത്, രണ്ടാമത്തെ പാരാഗ്രാഫില്‍ മോസസ്സ് യഹൂദനായാലും ഈജിപ്ഷ്യനായാലും അത് ക്രിസ്തീയതയില്‍ വലിയ റെലവന്‍‌സ് ഉണ്ടാക്കുന്നില്ല അത് താങ്കള്‍ തന്നെ എടുത്ത് പറയുന്നുണ്ടല്ലൊ ?പിന്നെന്തിനു അതിനെ പറ്റി ഒരു തര്‍‌ക്കം അത് ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയമേ അല്ല സര്‍!ഇനി താങ്കളുടെ മോസസ്സിനാണ് ദൈവം പ്രത്യക്ഷനായതെന്നും ആ ദൈവമാണ് ക്രിസ്ത്യാനികള്‍ഊറ്റ് ദൈവമെന്നും ഉള്ള താങ്കളുടെ കമന്റിലെ പോയിന്റിനെ ഒന്നു ടച്ച് ചെയ്തു പോവട്ടെ, ആദ്യമായി ദൈവം പ്രത്യക്ഷനാവുന്നതും പരിചയപ്പെടുത്തുന്നതും മോസസ്സിനല്ലല്ലൊ അതുപോലെ മോസ്സസ്സിന് പ്രത്യക്ഷനായത് പോലെ പഴയനിയമകാലത്ത് പലര്‍ക്കും ദൈവം പ്രത്യക്ഷനായിട്ടുണ്ടല്ലൊ .

അടുത്തത് (ഒരു മതം സ്ഥാപിക്കാന്‍ മതസ്ഥാപകന്‍ മരിച്ചു് ഉയിര്‍ത്തെഴുല്‍ക്കണമെന്നൊന്നുമില്ല. ഉദാഹരണം: ശ്രീബുദ്ധന്‍, വര്‍ദ്ധമാനമഹാവീരന്‍, മുഹമ്മദ് നബി, ഗുരു നാനാക്ക്) ഇത് താങ്കളുടെ കമന്റിന്റെ ഭാഗം.എന്റെ മറുപടി: അത്രയും താങ്കള്‍ മനസ്സിലാക്കിയല്ലൊ ഇനി ഇതു കൂടെ മനസ്സിലാക്കുക ഇതാണ് ക്രിസ്തീയതയെ സാധാരണ മതങ്ങളില്‍ നിന്നും വ്യത്യസ്തതയുള്ളതാക്കുന്നത്!

അടുത്തത്,മൂന്നാമത്തെ പാരയും നാലാമത്തെ പാരയുടെ ആദ്യഭാഗങ്ങളുടേയും മറുപടി, വായനയേപറ്റി,അതൊക്കെആപേക്ഷികമല്ലേ? താങ്കള്‍ പറയുന്നൂ താങ്കള്‍ അങ്ങനെയൊക്കെയാണ് വായിക്കുന്നതെന്ന് ഒരുപക്ഷേ ശരിയായിരിക്കാം പക്ഷേ ഒരു വായനക്കാരന്‍ എഴുതിയ ഒരേ അര്‍ത്ഥത്തിലുള്ള മൂന്നു കമന്റ്റുകള്‍ നേരേചൊവ്വേ വായിച്ചു എന്താണുദ്ദേശ്ശിച്ചതെന്ന് മനസ്സിലാക്കാത്ത താങ്കള്‍ ഏതു പുസ്തകമാണ് പിന്നെ നേരേചൊവ്വെ വായിച്ചു മനസ്സിലാക്കുന്നതെന്ന് ഞാന്‍ ചോദിച്ചാല്‍ ഒരുപക്ഷേ താങ്കള്‍ക്ക് ഉത്തരം മുട്ടും അല്ലേ?

ഇനി നാലാമത്തെ പാരാഗ്രാഫിന്റെ അവസാന ഭാഗം.വെരി ഇന്റെറെസ്റ്റിങ്ങ്,ഞാന്‍ ഇങ്ങനെയൊക്കെ ഉള്ള ആളാണെന്ന് താങ്കള്‍ കണ്ടെത്തിയോ എങ്കില്‍ പറയട്ടെ സര്‍, കത്തോലി‍ക്കര്‍ അല്ലാതേയും ഈ ലോകത്ത് ക്രിസ്ത്യാനികള്‍ ഉണ്ടല്ലൊ എന്നൊരു സാമാന്യതത്വം കൂടെ കമന്റിടുമ്പോള്‍ ഓര്‍ത്തിരുന്നാല്‍ നന്ന് .

അടുത്തത്, ഏത് മതസ്ഥരോടാണ് സര്‍ ഞാന്‍ സഹിഷ്ണുത ഇല്ലാതെ പെരുമാറിയത്?ഞാന്‍ മതങ്ങളെ പറ്റി ഇട്ട അത്തരം ഒരു കമന്റെങ്കിലും കാണിക്കാമോ അല്ലെങ്കില്‍ എന്റെ ഒരു വാചകമെങ്കിലും അല്ലെങ്കില്‍ ഒരു സാക്ഷിയെ എങ്കിലും അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ പോയിന്റും വെള്ളം തൊടാതെ വിഴുങ്ങിക്കൊള്ളൂ.

ഇനി ഞാന്‍ ഓഫായി ചോദിച്ച ചോദ്യത്തിനു മറുപടി, അതിന്റെ മറുപടി സത്യസന്ധമായി പറഞ്ഞാല്‍ ബൈബിളിനെ പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാടിന്റെ വികലത ഞാന്‍ വ്യക്തമാക്കിത്തരാം:)പ്രധാന ഭാഗം:- ഞാന്‍ എഴുതിയ പോയിന്റുകളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ താങ്കള്‍ മറുപടിയായി എഴുതിയത് എന്റെ കമന്റ് ഇപ്പോഴും താങ്കള്‍ ഒന്നുകില്‍ ശരിക്കു വായിച്ചിട്ടില്ല അല്ലെങ്കില്‍ മറുപടി എഴുതാന്‍ കഴിയുന്നില്ല (ഏതോ കാരണത്താല്‍)

ഒബ്ജെക്റ്റിവിറ്റി യെ പറ്റി, താങ്കള്‍ക്ക് ഈ ചര്‍ച്ച തന്നെ ഒരു സമയ്ം പോക്കായി തോന്നിയോ എന്താണ് ബ്ലോഗുകളെ പറ്റി താങ്കള്‍ വിചാരിച്ചത്? താങ്കള്‍ എഴുതുന്നതെല്ലാം വായിക്കുന്നവര്‍ വെള്ളം തൊടാതെ വിഴുങ്ങിക്കൊള്ളണമെന്നോ അതോ ഓ സൂപ്പര്‍, ഗംഭീരന്‍ ഇനിയും എഴുതണം ഇങ്ങനെയുള്ള കമന്റുകള്‍ മാത്രമേയുണ്ടാകുകയുള്ളൂ എന്നോ ഓ അതായിരിക്കും പലരുടേയും കമന്റുകള്‍ മൈന്‍ഡ് ചെയ്യാതെയും ചെലതൊക്കെ ഡിലീറ്റ് ചെയ്യുകയും ചെയ്തത്, ബെസ്റ്റ് ഐഡിയ!

കണ്‍ക്ലൂഷന്‍ താങ്കള്‍ക്ക് 2 ഓപ്ഷന്‍ ആണുള്ളത്, ഈ കമന്റിനു മറുപടി പറയാതെ ഇരിക്കുക /ഡിലീറ്റുക അല്ലെങ്കില്‍ വ്യക്തമായ മറുപടികള്‍ തരാന്‍ തയാറായി പോസ്റ്റുകളും കമന്റുകളും ഇടുക.ഒരു സ്വകാര്യം കൂടേ: ഇനി ദിവസങ്ങള്‍ തിരക്കാവുന്നു എങ്കിലും താങ്കള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നതും വേഗം ഞാന്‍ തിരിച്ചു വരാം

December 9, 2007 1:39 PM10 Dec
സി. കെ. ബാബു has left a new comment on the postസാജന്‍,താങ്കളെന്നെ "ഭയങ്കരമായ" കണ്ഫ്യൂഷനിലാക്കി!! yes or no പോലെ രണ്ടു് ഓപ്ഷന്‍ തന്നതിനു് നന്ദി!(മറുപടി പറയാതിരിക്കുക അല്ലെങ്കില്‍ ഡിലീറ്റുക!) താങ്കള്‍ അനുവദിച്ച ഓപ്ഷന്‍ അടുത്ത പ്രാവശ്യം!

SAJAN സാജന്‍ has left a new comment on the post": ബെസ്റ്റ് മറുപടി,കീപ് ഇറ്റ് അപ്പ്:)


ഇനി ആ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ പാര്‍ട്ട്
പോസ്റ്റിന്റെ ലിങ്ക് പബ്ലീഷ് ചെയ്തപ്പോ അവിടെയും ഞാന്‍ എഴുതിയ കമന്റ് അദ്ദേഹം ഡിലീറ്റ് ചെയ്തുകളഞ്ഞു,അതും ഇവിടെ കോപ്പി ചെയ്യുന്നു

സാജന്‍ has left a new comment on the post :ഡിയര്‍ സര്‍, ഭയങ്കര പ്രതീക്ഷകളോടേ വായിക്കാന്‍ വന്നതാണ് ഇതിന്റെ തുടക്കം തന്നെ പൊട്ടതെറ്റാണല്ലൊ,പഴയ നിയമകാലത്തെ യഹൂദര്‍ ഇടയ വര്‍ഗമായിരുന്നു കൂടെ കൊടുത്തിരിക്കുന്ന റെഫറന്‍സും ഉല്‍പ്പത്തി 46ആം അധ്യായത്തിന്റേത്, സംഗതി കുഴപ്പമില്ല, ബൈബിള്‍ അറിയാത്തവര്‍ക്ക് വായിച്ചാല്‍ തെറ്റാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുകയും ഇല്ല , ഇതില്‍ പിതാക്കന്‍‌മാര്‍ എന്നുദ്ദേശിച്ചിരിക്കുന്നത്, അബ്രഹാമിനേയും, യാക്കോബിനേയും, യിസ്‌ഹാക്കിനേയും ആണെന്ന് വ്യക്തം അവിടെയാണ് സര്‍ , സറിനു തെറ്റുപറ്റിയത് അവരെങ്ങനെ യഹൂദര്‍ ആകും?ആരാണ് യഹൂദര്‍ എന്നെങ്കിലും ശരിക്കു വായിച്ചു മനസ്സിലാക്കിയിട്ട് പോരായോ മോസ്സസ്സിനെ ആ ഗണത്തില്‍ പെടുത്തുകയോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്?ഇനി യഹൂദന്‍‌മാര്‍ ആരാണെന്ന് സറിനറിയില്ലെങ്കില്‍ സര്‍ എന്നോട് ചോദിക്ക് :)4 പേജ് വരുന്ന ഒരു പോസ്റ്റ് ഗുരുതരമായ ഒരു തെറ്റ് വരുത്താതെ എഴുതാന്‍ കഴിയാത്ത താങ്കള്‍ക്ക് ഏകദേശം 1600 വര്‍ഷങ്ങള്‍ കൊണ്ട് 40 ഓളം എഴുത്തുകാര്‍ (ഒരിക്കല്‍ലും തമ്മില്‍ കാണാന്‍ സാധ്യതില്ലാത്ത/ ഒരാള്‍ എഴുതിയത് മറ്റൊരാള്‍ വായിച്ചു നോക്കാന്‍ കഴിയാത്ത)ഒരേ ഒരു വിഷയത്തെപറ്റി, പ്രധാന വിഷയത്തില്‍ കോണ്ട്രെഡക്ക്ടറി ഇല്ലാതെ എഴുതിയ ഒരു മഹത് ഗ്രന്ഥത്തെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയും സര്‍?ഇനിയും ഉണ്ട് എഴുതാന്‍, ഇത് ക്ലിയര്‍ ചെയ്യുമ്പോള്‍ കുറേശ്ശേ എഴുതാംപിന്നെ എന്റെ ആദ്യത്തെ ചോദ്യത്തിനു മറുപടി ഇതുവരെ കിട്ടിയിട്ടില്ല മുടിയനായ പുത്രന്റെ കാര്യം പ്ലീസ് സര്‍ അതൂടെ ഒന്ന് പരിഗണിച്ചേക്കണേപിന്നെ ശ്രീ ബാബു, താങ്കളുടെ പോസ്റ്റുകളും ഞാന്‍ സേവു ചെയ്തു സൂക്ഷിച്ചിട്ടുണ്ട് , അത് ഡിലീറ്റ് ചെയ്താലും വലിയ പ്രയോജനങ്ങള്‍ ഒന്നുമില്ലെന്നു കൂടെ സൂചിപ്പിക്കട്ടെമനോഹരമായ ഒരു പുതുവര്‍ഷം താങ്കള്‍ക്കും കുടുംബത്തിനും നേര്‍ന്നുകൊണ്ട് നിര്‍ത്തുന്നു.

No comments: