Sunday, December 30, 2007
ബാബു സാറിന്റെ ഭാഷയിലുള്ള സംഭാവനകള്‍!
ഇത് ബാബുസാറിന്റെ പുതിയ സൃഷ്ടിക്ക് ഞാന്‍ എഴുതിയ കമന്റ് പതിവുപോലെ ബാബുസാര്‍ ഡിലീറ്റ് ചെയ്തു,ഉമേഷ് ജി അവിടെ എന്റെ പേര് പരാമര്‍ശിച്ചത് കൊണ്ട് അവിടെ ഈ കമന്റ് എഴുതേണ്ടത് എന്റെ ഭാഗം വീണ്ടും ന്യായീകരിക്കേണ്ട ആവശ്യമായിരുന്നു,മലയാള ഭാഷക്ക് ബാബുസാര്‍ ചെയ്ത സംഭാവനകള്‍ കാണാന്‍ ഇവിടെ ഞെക്കുക
അതിനു എന്റെ കമന്റ് ഇതായിരുന്നു.
ഡിയര്‍ ബാബുസര്‍,റിലാക്സ്,റിലാക്സ്
ശോ എന്തൊരു എഴുത്താ ഇത്? വായിച്ചിട്ട് എനിക്ക് അങ്ങ വല്ലാണ്ട് ഫീല്‍ ആയിപ്പോയി, എഴുത്ത് വായിച്ചല്ല (ഈ എഴുത്ത് ഞാന്‍ ബാബുസാറില് നിന്നും പ്രതീക്ഷിച്ചതാണ് )
ഇതില്‍ എഴുതിയേക്കുന്ന ആ പാവം മനുഷ്യരെ ഓര്ത്തിട്ട്ഞാന് ചിന്തിച്ചു അവര്‍ക്കെന്തേ എന്നെ പോലെയായിക്കൂടെ, ഒരച്ചനേയും സേവിക്കാന്‍ പോവാത്ത, ഒരു തിരുമേനിക്കും വീശിക്കൊടുക്കാന്‍ പൂവാത്ത, (ഇപ്പൊ അങ്ങനെയുള്ളവര്‍ സഭാവിശ്വാസികളില്‍ 0.1 % പോലും ഇല്ലെന്ന് ബാബുസാര്‍ മനസ്സിലാക്കിയില്ലേ? വല്ലപ്പോഴും ഒന്ന് സ്വയം അപ്ഡേറ്റ് ചെയ്യുന്നത് നല്ലതായിരിക്കും.) എഴുതിയിരിക്കുന്ന കൂട്ടങ്ങളോട് യാതൊരു പ്രതിപത്തിയുമില്ലാത്ത, ഒരു ക്രിസ്ത്യന്‍ ആവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന എന്നെപ്പോലെയുള്ള ആയിരക്കണക്കിനു യുവാക്കള്‍ ഇന്ന് ലോകത്തിലുണ്ടല്ലൊ ഈ മനുഷ്യര്‍ക്ക് ഞങ്ങളെപോലെയാവാന് പോലെയാവാന്‍ പാടില്ലേ?
അപ്പൊ ബാബുസാറിനു തെറിപറയാന്‍ പറ്റീല്ലല്ലൊ,അല്ലേ?ബാബുസാര്‍ ഡോക്ട്രിനലായി സംസാരിക്കുമ്പോ ചെലപ്പൊഇതിനെക്കുറിച്ചൊന്നും ഒന്നും അറിയാന്‍ പാടില്ലാത്ത ഞാന്‍ എന്തെങ്കിലും ഡൌട്ട് ചോദിക്കും(എന്റെ ഒരു കാര്യം വലിയ വലിയ മനുഷ്യര്‍ പറേണത് കേട്ടാ പോരായോ അത് തിരുമേനിയായാലും ബാബുസാര്‍ ആയാലും തിരിഞ്ഞ് ഒന്നും ചോദിക്കാന്‍ പാടില്ല,)അപ്പൊ അദ്ദേഹത്തിനു ഡോക്ട്രിനല്‍ ആയി അറിയാന്‍ പാടില്ലെങ്കി അദ്ദേഹം പാവപ്പെട്ട ക്രിസ്ത്യാനികളെ എല്ലാം ഒന്നിച്ചടിച്ചാക്ഷേപിച്ച് ഒരു എഴുത്തല്ലേ?
ഈ വായിക്കുന്ന so called christiansഇതൊന്നും അറിയാതെ ആകെ ചമ്മി നാശകോശമാവുകയും ചെയ്യും.
ഒരു കാര്യത്തില്‍ എനിക്ക് ബാബുസാറിനോട് പരിഭവമുണ്ട് ഒരു ലിങ്ക് എന്റെ പോസ്റ്റിലേക്ക് കൊടുക്കാമായിരുന്നു, എന്നിട്ട് ഒരു ഡിസ്ക്ലെയിമറൂടെ ദേ നമ്മുടെ പ്രീയ സുഹൃത്ത് സാജന് എഴുതിയത് വായിച്ച് അതിനൊന്നും മറുപടി എഴുതാന്‍ അറിയാതെ വന്നപ്പോള്‍ എനിക്കങ്ങ് കോപം വന്നു അതുകൊണ്ട് ഞാന്‍ അങ്ങനെ ഒക്കെ എഴുതിയതാണ് എന്നെ ഇങ്ങനെ എഴുതിപ്പിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സാജനാണെന്ന് .(ഒന്നുമല്ലെങ്കിലും എന്റെ ബ്ലോഗിലും പത്ത് ആളു കൂടിയേനേ)
എന്നാലും പാവങ്ങള്‍ അല്ലേ ശോ എനിക്കു വീണ്ടും ആകെ ഫീലാവുന്നു..
ഉമേഷ് ജി അങ്ങെനെയൊക്കെ പറയും സര് അതൊന്നുംകാര്യമാക്കണ്ട ഇതൊക്കെ വായിക്കുന്ന എല്ലാര്ക്കും അറിയാന്‍ പാടുള്ളതല്ലേ?
ബാബുസാറിന്റെ അറിവും സംസ്ക്കാരവും അദ്ദേഹത്തിന്റെ എഴുത്തില്‍ പ്രതിഫലിക്കും, എന്റെഅറിവും സംസ്ക്കാരവും എന്നെ വളര്‍ത്തിയ സാഹചര്യവും എന്റെ എഴുത്ത് വെളിപ്പെടുത്തും, അതിപ്പൊ അത്ര പെട്ടെന്ന് മാറ്റാന്‍ പറ്റുമോ?
ഉമേഷ്ജി, ഏയ് ഇദ്ദേഹത്തിനു ഇതൊന്നും അറിവില്ലാത്തതിനാല്‍ അല്ല ,എന്റെ വാദമുഖങ്ങള്‍ തെറ്റെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിനു സമയമില്ലാത്തതിനാലാണ് മറുപടി എഴുതാത്തതും കമന്റ് ഡിലീറ്റ് ചെയ്യുന്നതും, പക്ഷേ എത്ര ബുസിയായാലും രണ്ടര പേജ് തെറിപറയാന്‍ അദ്ദേഹം മാറ്റിവെയ്ക്കാറുണ്ട്,അത് ഭാഷയെ പരിപോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.
പിന്നെ എന്നെക്കൊണ്ട് കഴിയാവുന്ന രീതിയില്‍ ഒരു എളിയ സജഷന്‍ ബാബു സാറിന്: താങ്കളുടെ ക്ഷമയില്ലായ്മയും, കോപവും ഇത്തരം എഴുത്തും ഒന്നിനും പരിഹാരമാവില്ല സര്,അത് ആവശ്യമില്ലാതെ താങ്കളുടെ ബ്ലഡ് പ്രഷര്‍ കൂട്ടുകയേ ഉള്ളൂ അതിന്റെ കോണ്‍സിക്വന്‍സ് ഒക്കെ അറിയാമല്ലോ , ചുമ്മാ ആരോഗ്യം കളയരുത് ഏറെ നാളുകള്‍ ജീവിച്ചിരിക്കേണ്ടതാണ് താങ്കളെപ്പോലെയുള്ളവര്‍ ഈ ബ്ലോഗുലകത്തിനു തന്നെ ഒരു മുതല്‍ക്കൂട്ടാണ്.
ഇനി ഞാന്‍ ദേഷ്യപ്പെടും എന്നാണ് താങ്കള്‍ വിചാരിക്കുന്നെങ്കില് അതിനു ഇനിയും ഏറെ ദൂരം താങ്കള്‍ ഓടേണ്ടതുണ്ട്,സാംസ്ക്കാരിക കേരളത്തില്‍ ആരോ പറഞ്ഞത് ഓര്‍ത്തുപോവുന്നു തെറി പ്രയോഗിക്കുന്ന കാര്യത്തില്‍ മാത്രം അറിവല്ല മാനദണ്ഡം എന്ന്. (എന്നു വെച്ചാ തെറിപറയാന്‍ അറിയാത്തവര്‍ ചുരുക്കമാണെന്ന്.)
ഇതൊക്കെ വായിക്കുമ്പോ ചില കാര്യങ്ങള്‍ ബൈബിള്‍ പറയുന്നത് എത്ര ശരിയാണെന്ന് അലോചിച്ച് വീണ്ടും വണ്ടറായി പോവുന്നു, “ഹൃദയം നിറഞ്ഞ് കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്”?
ഇനി സീരിയസായി ഒരു കാര്യം.ഉമേഷ്ജി പറഞ്ഞത് പോലെ, താങ്കള്‍ ഡോക്ട്രിനല്‍ ആയി എഴുതുന്നത് അത്ര കോണ്‍ഫിഡെന്റ് ആണെങ്കില്‍ എന്റെ പോസ്റ്റ് വായിക്കൂ താങ്കള്‍ ഡിലീറ്റ് ചെയ്ത കമന്റുകള്‍ മാത്രമേയുള്ളൂ, എന്നിട്ട് ഈ ചോദ്യങ്ങള്‍ക്ക് മറുപടി തരൂ
1 എന്തുകൊണ്ട് താങ്കള്‍ മുടിയനായ പുത്രന് എന്ന പേരു സ്വീകരിച്ചു പിന്നീട് അത് ഒഴിവാക്കി?(സാധാരണ ബ്ലോഗറുടെ പേരിനെ പറ്റിയുള്ള ചര്‍ച്ച അനാവശ്യമാണ് , പക്ഷേ ഇവിടെ താങ്കളുടെ പേരും താങ്കള്‍ കൈകാര്യം ചെയ്യുന്ന വിഷയവും അഭേദ്യമായി നില്ക്കുന്നതിനാല് അതിനെ പറ്റിയുള്ള ചര്‍ച്ച വളരെ റെലവന്റാണ്)
2 ആരാണു യഹൂദന്? (മോസ്സസ്സിന്റെ വിഷയത്തിലെ സെക്കന്റ് പാര്‍ട്ടിലെ തുടക്കത്തിലെ ആ തെറ്റു തിരുത്തൂ അത് ഗുരുതരമായ ഒരു തെറ്റാണു സര്)
അവിടെയാണു എന്റെ കമന്റ് താങ്കള്‍ ഡിലീറ്റ് ചെയ്തതിന്റെ സംഗതി അതുകൊണ്ട് തന്നെ അതിന്റെ പ്രസ്കത ഭാഗം ഒന്നൂടെ ക്വോട്ട് ചെയ്യുന്നു.
കേവലം 4 പേജ് വരുന്ന ഒരു പോസ്റ്റ് ഗുരുതരമായ ഒരു തെറ്റ് വരുത്താതെ എഴുതാന്‍ കഴിയാത്ത താങ്കള്‍ക്ക് ഏകദേശം 1600 വര്‍ഷങ്ങള്‍ കൊണ്ട് 40 ഓളം എഴുത്തുകാര്‍ (ഒരിക്കലും തമ്മില്‍ കാണാന്‍ സാധ്യതില്ലാത്ത/ ഒരാള്‍ എഴുതിയത് മറ്റൊരാള്‍ വായിച്ചു നോക്കാന്‍ കഴിയാത്ത)ഒരേ ഒരു വിഷയത്തെപറ്റി, പ്രധാന വിഷയത്തില്‍ കോണ്ട്രെഡക്ക്ടറി ഇല്ലാതെ എഴുതിയ ഒരു മഹത് ഗ്രന്ഥത്തെ വിമര്‍ശിക്കാന്‍ എങ്ങനെ കഴിയും സര്
3, മോസസ്സ്, യഹൂദന് അല്ലെങ്കില്‍ പോലും ക്രിസ്ത്യന്‍ റിലീജിയനു അതെന്തു മാറ്റമാണ് ഉണ്ടാക്കുന്നത്??
അപ്പൊ ഇതൂടെ അങ്ങ് ഡിലീറ്റിയേക്കാം എന്ന് വെറുതേ പോലും തോന്നേണ്ടാ ഇതിന്റെ റീഡര്‍ഷിപ്പ് ചുമ്മാ കൂട്ടി താങ്കള്‍ക്ക് ബ്ലഡ് പ്രെഷര്‍ കൂടും ഒരു സഹ ബ്ലോഗര്‍ എന്ന നിലയില്‍ താങ്കളുടെ ആരോഗ്യം ഞാന്‍ കൂടേ നോക്കേണ്ടെ?
വഴിയില്‍ കേട്ടത്: “പേരും ഫോട്ടോയും വച്ച് പച്ചതെറി വിളിച്ചിട്ട് അനോണിയല്ലേ എന്തുമാവാം എന്നുകൂടെ പറയരുതെന്ന് പോലും” ആവോ അപ്പൊ ഫോട്ടോയും പേരും വച്ചാ അനോണിയാവില്ലേ?
Subscribe to:
Post Comments (Atom)
2 comments:
പുതുവത്സരാശസകള്‍!!!
പ്രിയ സാജന്,
താങ്കളുടെ 7 പോസ്റ്റും വായിച്ചിട്ടാണ് ഞാന്‍ ഈ കമന്റ് എഴുതുന്നത്.
ബാബു സാറിനുള്ള മറുപടി അദ്ദേഹം അര്‍ഹിക്കുന്ന വിധത്തില്‍ വക്തമായും ലളിതമായും കൊടുത്തതിനു വളരെ നന്ദി.
സത്യം ബാബുവിനെ സ്വതന്ദ്രനാക്കട്ടെ....
താങ്കളുടെ ആശയങ്ങളോട് പൂര്‍ണമായി യോജിക്കുന്ന് ഒരു ബ്ലോഗര്‍....
പുതുവത്സരാശസകള്‍!!!
കത്തോലിക്ക സഭ നിലവില്‍ വന്ന വര്‍ഷവും അതിനെക്കുറിച്ചുള്ള വിവരങ്ങളും നിഷ്പക്ഷമായി കിട്ടുന്ന വെബ് ഐഡി ഒന്നു തരാമൊ?
Post a Comment